Story Dated: Wednesday, December 17, 2014 02:04
പെരുവ: പാടം നികത്തുന്നതിനെതിരെ കേസ് നടന്നുകൊണ്ടിക്കുന്ന പാടത്ത് മണ്ണടിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി പാടത്തേക്ക് ചരിഞ്ഞു. പെരുവ കുറുവേലിപ്പാലത്തിന് സമീപം ഇടയാറ്റ് പാടശേഖരത്തിലേക്കാണ് മണ്ണടിച്ചത്.
ഇന്നലെ പുലര്‍ച്ചെ 4 നാണ് സംഭവം. മുളക്കുളം ഇടയാറ്റ് പാടശേഖത്ത് നെല്‍കൃഷി ചെയ്‌ത പാടത്താണ് മണ്ണടിച്ചു നികത്തുന്നത്. നെല്‍ക്കൃഷി ചെയ്യുന്ന പാടം നികത്തുന്നതിനെതിരെ വൈക്കം മുനിസിഫ് കോടതിലെ വിധിക്കെതിരെ സ്‌ഥല ഉടമ കോട്ടയം സെഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി കേസ് നടന്നു കൊണ്ടിരിക്കയാണ് മണ്ണടിക്കാന്‍ ശ്രമിച്ചത്.
മറ്റം കോട്ടില്‍ തോമസിന്റെ മകന്റെ പേരിലുള്ള സ്‌ഥലത്തേക്കാണ് മണ്ണടിച്ചത്. എന്‍.കെ.സന്തോഷ്. സിവി കുമാരന്‍ എന്നിവര്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് കേസ് നടക്കുന്നത്. വൈക്കം ഡപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍ സ്‌ഥലത്തെത്തി ടിപ്പര്‍ ലോറി കസ്‌റ്റഡിയിലെടുത്ത് വെള്ളൂര്‍ പോലീസിന് കൈമാറി.
റിപ്പോര്‍ട്ട് പാലാ ആര്‍ഡിഒ ക്ക് കൊടുത്തതായി വില്ലേജ് ഓഫീസര്‍ പറഞ്ഞു. മുളക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മണ്ണെടുപ്പും പാടം നികത്തലും വ്യപകമായി നടന്നിട്ടും അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
from kerala news edited
via IFTTT