Story Dated: Wednesday, December 17, 2014 02:07
തിരുവനന്തപുരം: തിയേറ്ററിനുള്ളില്‍ രജനീകാന്തിന്റെ സിനിമ മൊബൈലില്‍ പകര്‍ത്തിയ തമിഴ്നാട്ടുകാരനായ യുവാവ് പിടിയില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയും ഇപ്പോള്‍ വട്ടിയൂര്‍ക്കാവ് യു.പി.എസിന് സമീപം വാടകയ്ക്കു താമസിക്കുന്ന ലിംഗ ദൂരൈ (32)യാണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്. കിഴക്കേകോട്ടയിലെ ശ്രീപത്മനാഭ തിയേറ്ററില്‍ പ്രദര്‍ശനം നടക്കുന്ന ലിംഗ എന്ന രജനീകാന്തിന്റെ ഏറ്റവും പുതിയ തമിഴ് സിനിമയെ ലിംഗദൂരൈ കഴിഞ്ഞ ദിവസം തന്റെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് യുവാവിനെ പോലീസിലേല്പ്പിക്കുകയുമായിരുന്നു. തിയേറ്റര്‍ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ ഫോര്‍ട്ട് പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ലിംഗദുരൈക്ക് ജാമ്യം നല്കി വിട്ടയച്ചു.
from kerala news edited
via
IFTTT
Related Posts:
വട്ടക്കുളം -അരുവിക്കര റോഡിന്റെ ടാറിംഗ് ജോലികള്‍ തുടങ്ങി Story Dated: Friday, December 5, 2014 08:06അരുവിക്കര: റോഡ് വീതികൂട്ടാന്‍ വേണ്ടി രണ്ടുവര്‍ഷം മുമ്പ് ഇടിച്ചുനിരത്തിയ അരുവിക്കര വട്ടക്കുളം റോഡിന്റെ ടാറിംഗ് ജോലികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. 650 മീറ്റര്‍ ദൂരത്താണ് ഇപ… Read More
കരിക്ക് വില്പനയെച്ചൊല്ലി തര്‍ക്കം; കച്ചവടക്കാരന് വെട്ടേറ്റ് ആശുപത്രിയില്‍ Story Dated: Sunday, December 7, 2014 12:52കഴക്കൂട്ടം: കഴക്കൂട്ടം ബ്ലോക്ക് ഓഫീസ് ജംഗ്ഷനു സമീപം കരിക്ക് വില്പനയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കച്ചവടക്കാരന് വെട്ടേറ്റു. കഴക്കൂട്ടം വടക്കുംഭാഗം വലിയവിളാകത്ത… Read More
സെക്രട്ടേറിയറ്റിന് മുന്നില്‍ കിടപ്പുസമരം തുടങ്ങി Story Dated: Friday, December 5, 2014 08:06തിരുവനന്തപുരം: കാസര്‍കോട് ഗവ. മെഡിക്കല്‍കോളജിന് തറക്കല്ലിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍… Read More
ആര്യനാട് മേഖലയില്‍ വ്യാപക മണല്‍കടത്ത്; റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം Story Dated: Sunday, December 7, 2014 12:52തിരുവനന്തപുരം: കരമനയാറ്റിന്റെ തീരങ്ങളില്‍ നിന്നും മണല്‍കടത്ത് സജീവം. ആര്യനാട് സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാത്രികാലങ്ങളില… Read More
പ്രതിഷേധത്തിനിടയില്‍ പള്ളിയില്‍ കയറി ആക്രമണം; രണ്ടുപേര്‍ പിടിയില്‍ Story Dated: Friday, December 5, 2014 08:06കാട്ടാക്കട: ക്രിസ്ത്യന്‍ കോളജില്‍ എസ്.എഫ്.ഐ. വിദ്യാര്‍ഥി പരീക്ഷയെഴുതാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതിനെതുടര്‍ന്ന് പള്ളിയില്‍ കയറി അതിക്രമംകാട്ടിയ സംഭ… Read More