Story Dated: Wednesday, December 17, 2014 02:05
ലക്കിടി: ലക്കിടി: ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി നടപ്പിലാക്കുന്നതിന്റെ പേരില്‍ വാട്ടര്‍ അഥോറിട്ടിയെ ഒഴിവാക്കിയ സാഹചര്യത്തില്‍ നിലവില്‍ ജലവിതരണം നടത്തുന്ന പഞ്ചായത്ത് തല സ്‌കീം ലെവല്‍ കമ്മിറ്റി പിരിച്ച പണം ഉപഭോക്‌താക്കള്‍ക്ക് തിരികെ നല്‍കി. ചിലര്‍ രാജിവെച്ചു. വാട്ടര്‍ അഥോറിട്ടി കണക്ഷന്‍ ഉണ്ടായിരുന്നവര്‍ക്ക് തുടര്‍ന്ന് വെള്ളം ലഭിക്കണമെങ്കില്‍ രണ്ടായിരംരൂപ വരെ അടക്കണമെന്ന നടപടി പഞ്ചായത്ത് സ്വീകരിക്കു കയും ഇതിന് ഉപഭോക്‌താക്കള്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ഇത് വേണ്ടെന്ന് വെച്ചിരുന്നു. ഇതിനിടെ കേട്ടപാതി പണം അടച്ചവര്‍ക്കാണ് നാലുമാസങ്ങള്‍ക്ക് ശേഷം പണം മടക്കിനല്‍കിയത്. ആ ക്ഷേപംശക്‌തമായതിനെ തുടര്‍ന്നാണ് നടപടി.
പുറമെ സ്‌കീം ലെവല്‍ കമ്മിറ്റിയുടെ ചുമതല നല്‍കിയ ഒരു ഭാരവാഹിയും സ്‌ഥാനംരാജി വെച്ചു. ജലനിധി ബീജിയുടെ ചുമതലയുള്ള ചിലരും തല്‍സ്‌ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞു. കിള്ളിക്കുറുശ്ശിമംഗലത്തെ റസിഡന്‍സ് അസോസിയേഷനുമായി നേതൃസ്‌ഥാനങ്ങളില്‍ ഉള്ളവരാണ് ജലനിധിയുമായി ബന്ധ പ്പെട്ട് ഒഴിവായവര്‍. രണ്ട് വര്‍ഷംകൊണ്ട് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ജലനിധി ജനപ്രഥമാക്കുമെന്ന് അറിയിച്ചെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഈപദ്ധതിയിലൂടെ വെള്ളം എത്തിക്കാനായിട്ടില്ലെന്നിരിക്കെ വര്‍ഷങ്ങളായി പണം അടച്ചവര്‍ക്കിടയില്‍ മുറുമുറുപ്പുകള്‍ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
ജലനിധിയ്‌ക്ക് ടാങ്ക്‌നിര്‍മ്മിക്കുന്നതിനു വേണ്ടി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്‌ഥലത്തിന് അഞ്ചര ലക്ഷത്തോളമാണെന്നിരിക്കെ ഏഴരലക്ഷത്തോളം മുന്‍കൂട്ടി പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ള പി.എസ്.എസ്.പി പിരിച്ചെടുക്കാന്‍ ബീജികളെ സമീപിച്ചപ്പോള്‍ സ്‌ഥലത്തിന്റെ പണമല്ലാതെ അധികതുക തരാന്‍ പറ്റില്ലെന്നുള്ള തര്‍ക്കമാണ് പലരും തല്‍സ്‌ഥാനങ്ങള്‍ ഒഴിയാന്‍ ഇടയാക്കിയതിനു പിന്നില്‍. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷത്തോളം കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് ആയിരിക്കെയാണ് സ്വന്തം നിലപാടിനെ മുന്‍നിര്‍ത്തി നിലവിലെ വാട്ടര്‍ അതോറിട്ടിയെ നീക്കി ജലനിധി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
പിന്നീട് പ്രസിഡന്റ് സ്‌ഥാനം ഏറ്റെടുത്തിട്ടുള്ള ലീഗിനാണ് ഇതുമായി ഉയരുന്ന വിവാദങ്ങളും ആക്ഷേപങ്ങളും ചുമക്കേണ്ടി വരുന്നത്. മുന്‍ പ്രസിഡന്റാകട്ടെ ജലനിധിയുടെ ബീജിയോഗ ങ്ങള്‍ ചേരുമ്പോഴും ഇതില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു മാറുന്ന സ്‌ഥിതിയാണുള്ളത്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ജലനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലീഗ് നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ മുന്നണിയ്‌ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. വാട്ടര്‍ അഥോറിട്ടിയുടെ അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് നല്ല രീതിയില്‍ ശുദ്ധജല വിതരണം നടത്തണമെന്ന പൊതുജനാഭിപ്രായത്തെ അട്ടിമറിച്ചാണ് ഇപ്പോഴും പ്രയോജന പ്രഥമാകാത്ത ജലനിധിയെന്ന ബൃഹത് പദ്ധതിയ്‌ക്ക് പിന്നാലെ പഞ്ചായത്ത് പോയിട്ടുള്ളത്.
രാജേഷ്‌ലക്കിടി
from kerala news edited
via IFTTT