121

Powered By Blogger

Tuesday, 16 December 2014

ആദിവാസി വൃദ്ധന്‍ അനിശ്‌ചിതകാല നിരാഹാരം അവസാനിപ്പിച്ചു











Story Dated: Wednesday, December 17, 2014 02:07


കല്‍പ്പറ്റ: കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച്‌ പനമരം കല്ലുവയല്‍ കോളനിയിലെ മാധവന്‍ (82) കഴിഞ്ഞദിവസം രാവിലെ കലക്‌ടറേറ്റിന്‌ മുമ്പില്‍ ആരംഭിച്ച അനിശ്‌ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. ശിക്ഷാ നടപടികള്‍ റദ്ദ്‌ ചെയ്‌തുകിട്ടുവാന്‍ ഗവണ്‍മെന്റില്‍ ആവശ്യപ്പെട്ട്‌ നടപടി സ്വീകരിക്കുമെന്നും അതുവരെ ജപ്‌തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചതെന്ന്‌ . എസ്‌.സി, എസ്‌.ടി കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.


നേതാക്കളായ പി.കെ. രാധകൃഷ്‌ണന്‍, വി.കെ. തങ്കപ്പന്‍, വി.ടി. കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍. മണിയപ്പന്‍ മാധവന്‌ നാരങ്ങാനീര്‌ നല്‍കി സമരം അവസാനിപ്പിച്ചു. മന്ത്രി പി.കെ. ജയലക്ഷ്‌മി, ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.കെ. റഷീദ്‌, വൈസ്‌ പ്രസിഡന്റ്‌ ടി. ഉഷാകുമാരി, ഡി.സി.സി പ്രസിഡന്റ്‌ കെ.എല്‍. പൗലോസ്‌ എന്നിവരുടെ ഇടപെടലുകള്‍ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സഹായകരമായതായി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.










from kerala news edited

via IFTTT