Story Dated: Wednesday, December 17, 2014 02:04
കുറ്റ്യാടി: വിവാഹ യാത്രയ്ക്കിടെ ബൈക്കിനെ ഇടിച്ച ജീപ്പ് നിര്‍ത്താതെ പോയതായി പരാതി.അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ കായക്കൊടി എള്ളീക്കാംപാറയിലെ നായക്കൊരുമ്പ പൊയില്‍ ലിജേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഒരു കൈക്കും കാലിനും പൊട്ടലേറ്റ ലിജേഷ് രണ്ട് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ വ്യാഴായ്ച വൈകുന്നേരം ഏഴോടെയാണ് നാദാപുരത്തെ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് വരുന്നതിനിടയില്‍ കക്കട്ടിലിനടത്ത കുളങ്ങരത്ത് വെച്ച് വിവാഹ യാത്രയ്ക്ക് പോയി വരുന്ന ജീപ്പ് ലിജേഷിന്റെ ബൈക്കിനിടിച്ചത്.ലിജേഷിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചാത്തന്‍കോട്ട് നടയിലെ സുരേഷിനും പരിക്കേറ്റിരുന്നു.സംഭവുമായി ബന്ധപ്പെട്ട് അന്നുതന്നെ ലിജേഷ് കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ വണ്ടിയുടെ നമ്പര്‍ അടക്കം നല്കി കേസ് കൊടുത്തെങ്കിലും ദിവസം അഞ്ച് കഴിഞ്ഞിട്ടും ഇതുവരെ വണ്ടി പിടിച്ചെടുക്കാന്‍ അധികൃതര്‍ തയ്ാറായയിട്ടില്ല.ലിജേഷ് സഞ്ചരിച്ച ബൈക്ക് പൂര്‍ണമായി തകര്‍ന്നിട്ടുമുണ്ട്.
from kerala news edited
via
IFTTT
Related Posts:
ആടിനെ രക്ഷിക്കവേ യുവാവ് കിണറ്റില്‍ വീണു Story Dated: Saturday, February 21, 2015 01:55കോഴിക്കോട്: ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു. രാമനാട്ടുകര ചേലേമ്പ്ര കൊളക്കുരത്ത് വേലായുധന്റെ മകന് അരവിന്ദാക്ഷന് (47) ആണ് അമ്പതടി താഴ്ചയ… Read More
കോഴിക്കോട്ടുകാര്‍ക്കായി സ്വന്തം 'സോഫിയ' Story Dated: Thursday, February 19, 2015 02:16കോഴിക്കോട്: ഐ.എം.എ. പുതുതായി ആവിഷ്ക്കരിച്ച സോഷ്യല്‍ ഓറിയന്റേഷന്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ഹെല്‍ത്ത് ഇഷ്യൂസ് ഇന്‍ യംഗ് അഡള്‍ട്ട്സ്- 'സോഫിയ' പദ്ധതിയുടെ ഉദ്ഘാടനം ഐ.എ… Read More
ബേപ്പൂരില്‍ വാര്‍ഫ് ആഴം കൂട്ടുന്നു; അനായാസം ഇനി കപ്പലടുപ്പിക്കാം Story Dated: Saturday, February 21, 2015 01:55കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ മത്സ്യബന്ധന തുറമുഖ വാര്‍ഫ് ആഴംകൂട്ടല്‍ പ്രവൃത്തി പുരോഗമിക്കുന്നു. വാര്‍ഫിന്റെ ആഴകുറവു കാരണം ബോട്ടുകള്‍ക്ക് കരയ്ക്കടുപ്പിക്കാനാവാത്ത … Read More
റോഡ് പൊളിച്ചഭാഗത്ത് കാര്‍ അപകടത്തില്‍പ്പെട്ടു Story Dated: Thursday, February 19, 2015 02:16കോഴിക്കോട്: കോട്ടൂളി ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടിയഭാഗം നന്നാക്കാനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗത്ത് കാര്‍ അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. അപ… Read More
വടകര നഗരസഭാ യോഗത്തില്‍ ബഹളം; ഇന്ന് യു.ഡി.എഫ്. ഹര്‍ത്താല്‍ Story Dated: Saturday, February 21, 2015 01:55വടകര: നാരായണ നഗരത്തില്‍ നഗരസഭ ബി.ഒ.ടി. അടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന കെട്ടിടത്തിന് പിഴ ഒഴിവാക്കികൊടുത്ത സംഭവത്തില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം ബഹളമയമായി.യോഗം ആരംഭ… Read More