Story Dated: Wednesday, December 17, 2014 02:07
തിരുവനന്തപുരം: പുതുതായി റിലീസ് ചെയ്‌ത തമിഴ് ചിത്രം ലിംഗയുടെയും പുതിയ മലയാള സിനിമകളുടെയും വ്യാജ സിഡികള്‍ ബീമാപള്ളി പ്രദേശത്തു നിന്നും രഹസ്യമായി വില്‍പ്പനക്ക് കടത്തുന്നതിനിടെ രണ്ടു പേരെ ആന്റിപൈറസി സെല്‍ അറസ്‌റ്റ് ചെയ്‌തു. വള്ളക്കടവ് ജംഗ്‌ഷനു സമീപം കരുനാഗപള്ളി സ്വദേശി നാസറിനെയും ഈഞ്ചക്കല്‍ ജംഗ്‌ഷനില്‍ കൊട്ടാരക്കര സ്വദേശി നവാസിനെയുമാണ് അറസ്‌റ്റ് ചെയ്‌തത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃത വില്‍പ്പനക്കാണ് സിഡികള്‍ കടത്തി കൊണ്ടുവന്നത്. ലിംഗയുടെ വ്യാജ സിഡികള്‍ക്ക് പുറമെ ഭയ്യാ ഭയ്യാ, രാജാധിരാജ, സപ്‌തമ തസ്‌കര, വില്ലാളി വീരന്‍ തുടങ്ങിയ മലയാള സിനിമകളുടെയും അശ്ലീല സിനിമകളുടെയും സിഡികളുടെയും ശേഖരം ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ആന്റിപൈറസി സെല്‍ എസ്.പി ബി. വര്‍ഗീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഡിവൈ.എസ്.പി. എസ്. സനല്‍കുമാര്‍, സി.ഐ. ഡി.കെ. പൃഥ്വിരാജ്, എ.എസ്.ഐമാരായ വിഷ്‌ണു പ്രസാദ്, അസീം, സി.പി.ഒമാരായ രാജേഷ്, ബെന്നി, ഷാര്‍ബീ, ഷാന്‍, ഹാത്തിം തുടങ്ങിയവരും വഞ്ചിയൂര്‍, ഫോര്‍ട്ട് സ്‌റ്റേഷനുകളിലെ പോലീസുദ്യോഗസ്‌ഥരും റെയ്‌ഡില്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യാജ സിഡി വില്‍പ്പനക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് ആന്റിപൈറസി സെല്‍ എസ്.പി അറിയിച്ചു.
from kerala news edited
via IFTTT