121

Powered By Blogger

Tuesday, 16 December 2014

മേലാര്‍കോട്‌ ശ്‌മശാനം നവീകരിക്കുന്നു











Story Dated: Wednesday, December 17, 2014 02:05


പാലക്കാട്‌: കാടുമൂടി കിടക്കുന്ന മേലാര്‍കോട്‌ ശ്‌മശാനം ദേശീയ ഗ്രാന്‍ഡ്‌ ഫണ്ട്‌ (ബി.ആര്‍.ജി.എഫ്‌) ഉപയോഗിച്ച്‌ നവീകരിക്കുന്നു. കാടുമൂടിക്കിടന്നിരുന്ന സമയത്ത്‌ പ്രദേശവാസികള്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയിരുന്നത്‌ തിരുവില്വാമല ഐവര്‍മഠത്തിലാണ്‌. പുറമെ നിന്നുള്ള മൃതദേഹങ്ങള്‍ ഐവര്‍മഠത്തില്‍ എടുക്കാതായതോടെ മേലാര്‍കോട്‌ നിവാസികള്‍ ബുദ്ധിമുട്ടിലായി. എരിമയൂര്‍, അയിലൂര്‍, നെന്മാറ പഞ്ചായത്തുകളില്‍ നിന്നും വണ്ടാഴി പഞ്ചായത്തിനു കീഴിലുള്ള മുടപ്പല്ലൂരില്‍ നിന്നും ആളുകള്‍ മൃതദേഹം സംസ്‌കരിക്കാനായി മേലാര്‍കോട്‌ പഞ്ചായത്ത്‌ ശ്‌മശാനത്തിലാണ്‌ എത്തുന്നത്‌.


മേലാര്‍കോട്‌ ശ്‌മശാനത്തിലെ ഒന്നരയേക്കറോളം വരുന്ന സ്‌ഥലത്ത്‌, മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനുമായി രണ്ടായിത്തിരിച്ചാണ്‌ പുനര്‍നിര്‍മ്മാണം നടത്തുന്നത്‌. ഒരുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനാണ്‌ കരാര്‍. വി. ഉണ്ണികൃഷ്‌ണനാണ്‌ പുനര്‍നിര്‍മ്മാണച്ചുമതല. പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ സി.ബി. മനോജ്‌കുമാര്‍ മേല്‍നോട്ടം വഹിക്കും. വാഹനങ്ങള്‍ക്ക്‌ കടന്നുപോകാവുന്ന വിധത്തില്‍ ഇരുവശത്തേയും കോണ്‍ക്രീറ്റ്‌ പാതകൊണ്ട്‌ വേര്‍തിരിച്ചിട്ടുണ്ട്‌. പുതുക്കി പണിത ശ്‌മശാനത്തിന്റെ വലതുവശത്ത്‌ മൃതദേഹങ്ങള്‍ അടക്കം ചെയ്‌ത് തുടങ്ങിയിട്ടുണ്ട്‌. ഇടതുവശത്തായി ദഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കാനാണ്‌ തീരുമാനം.


2014 ഫെബ്രുവരിയില്‍ ആരംഭിച്ച ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ മെയ്‌ മാസത്തോടെ പൂര്‍ത്തിയായി. മൊത്തം 24 ലക്ഷം രൂപയാണ്‌ ശ്‌മശാനത്തിന്റെ നവീകരണ പ്രവര്‍ത്തനത്തിനായി ബി.ആര്‍.ജി.എഫില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ശ്‌മശാനത്തില്‍ വരുന്നവര്‍ക്ക്‌ വസ്‌ത്രം മാറാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും ജലക്ഷാമം പരിഹരിക്കാന്‍ കുഴല്‍ക്കിണര്‍ കുഴിയ്‌ക്കാനും പൈപ്പ്‌ വെയ്‌ക്കാനും ചുറ്റുമതില്‍ കെട്ടാനും മഴക്കാലത്ത്‌ ദഹിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കാനും മൂന്ന്‌ ഘട്ടമായി ലഭിക്കുന്ന തുക വിനിയോഗിക്കുമെന്ന്‌ വാര്‍ഡംഗം പരമേശ്വരന്‍ പറഞ്ഞു.










from kerala news edited

via IFTTT