121

Powered By Blogger

Tuesday, 16 December 2014

ക്ഷേത്രങ്ങളില്‍ കുചേലദിനം ഇന്ന്‌











Story Dated: Wednesday, December 17, 2014 02:05


ലക്കിടി: ക്ഷേത്രങ്ങളില്‍ കുചേലദിനം ഇന്ന്‌ ആഘോഷിക്കും. ധനുമാസത്തിലെ ആദ്യ ബുധനാഴ്‌ച കുചേലന്‍ ശ്രീകൃഷ്‌ണന്‌ അവിലുമായി എത്തി സമര്‍പ്പിച്ചെന്ന വിശ്വാസത്തിന്റെ ഭാഗമായാണ്‌ കുചേലദിനം കൊണ്ടാടുന്നത്‌. ദാരിദ്ര്യത്തില്‍ നിന്ന്‌ മുക്‌തി നേടാനായി കുചേലന്റെ പത്നി നെല്‍മണിയില്‍ നിന്നും ഇടിച്ചു ഉണ്ടാക്കിയ അവില്‍ കുചേലന്റെ പക്കല്‍ കൊടുത്തു വിടുകയും ഒരുപിടി അവില്‍ കൃഷ്‌ണന്‍ വാങ്ങി കഴിച്ചപ്പോള്‍ ഭാര്യയായ രുഗ്മിണി പിന്നീട്‌ എടുക്കുന്നത്‌ തടയുന്നു.


ഇതിനിടെ തിരികെ മടങ്ങിയ കുചേലന്‍ ഇല്ലായ്‌മകളില്‍ നിന്ന്‌ വലിയ സമ്പത്തോടെ കഴിയുന്ന കുടുംബത്തെ കാണപ്പെട്ടെന്ന്‌ പുരാണ ഇതിഹാസത്തില്‍ പറയപ്പെടുന്നു. ഉറ്റസുഹൃത്തായ കൃഷ്‌ണന്‍ കുചേലന്‌ നല്‍കിയ സമൃദ്ധിയെ സ്‌മരിച്ച്‌ ഭക്‌തര്‍ ഈ ദിനത്തില്‍ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളില്‍ അവില്‍ നിവേദ്യം നടത്താറുണ്ട്‌. ഇത്‌ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുമെന്നാണ്‌ വിശ്വാസം.










from kerala news edited

via IFTTT