121

Powered By Blogger

Tuesday, 16 December 2014

ഗൃഹപാഠം ചെയ്‌തില്ല; 7 വയസ്സുകാരനെ അധ്യാപകന്‍ അടിച്ചു കൊന്നു!









Story Dated: Wednesday, December 17, 2014 09:30



mangalam malayalam online newspaper

ബറേലി: ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ ഒരു ഏഴുവയസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. യു.പി.യിലെ ബറേലിയിലുളള ഒരു സ്‌കൂളില്‍ ചൊവ്വാഴ്‌ചയാണ്‌ അതിക്രൂരമായ നടപടികള്‍ അരങ്ങേറിയത്‌.


അരാജ്‌ എന്ന ഏഴു വയസ്സുകാരനാണ്‌ അതിദാരുണമായി കൊല്ലപ്പെട്ടത്‌. അധ്യാപകന്‍ അരാജിന്റെ തല ഭിത്തിയില്‍ ആഞ്ഞ്‌ ഇടിച്ചതിനെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. മൂക്കില്‍ നിന്ന്‌ ചോരയൊലിപ്പിച്ച കുട്ടി ബോധരഹിതനായി. ചൊവ്വാഴ്‌ച 11 മണിയോടെയാണ്‌ ക്ലാസ്‌ മുറിയില്‍ ക്രൂരത അരങ്ങേറിയത്‌. കുട്ടി സ്‌കൂള്‍ ഫീസ്‌ അടയ്‌ക്കാതിരുന്നതും അധ്യാപകനെ പ്രകോപിപ്പിച്ചുവെന്നാണ്‌ സൂചന.


ഗുരുതരാസ്‌ഥയിലായ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ്‌ മാതാപിതാക്കള്‍ എത്തിയപ്പോഴേക്കും അരാജ്‌ ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. തലക്കേറ്റ ക്ഷതമാണ്‌ മരണകാരണമെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്‌തമാണ്‌.


സംഭവത്തെ തുടര്‍ന്ന്‌ കുറ്റക്കാരെ അറസ്‌റ്റു ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ അരാജിന്റെ ഗ്രാമവാസികള്‍ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ പ്രകടനം നടത്തി.










from kerala news edited

via IFTTT