121

Powered By Blogger

Tuesday, 16 December 2014

യൂസഫലിക്ക് ബഹ്‌റൈന്റെ പരമോന്നത സിവിലിയന്‍ ബഹുമതി








യൂസഫലിക്ക് ബഹ്‌റൈന്റെ പരമോന്നത സിവിലിയന്‍ ബഹുമതി


Posted on: 17 Dec 2014






അബുദാബി: ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസഫലിക്ക് ബഹ്‌റൈന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചു. ബഹ്‌റൈന്‍ 'ഓര്‍ഡര്‍ ഓഫ് ദി കിങ്' ലഭിക്കുന്ന ആദ്യ വിദേശികൂടിയായി യൂസഫലി. ബഹ്‌റൈന്റെ 43ാം ദേശീയ ദിനത്തോടനുബന്ധിച്ച് മനാമയിലെ രാജകൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് 'വിസാം അല്‍ ബഹ്‌റൈന്‍' അഥവാ മെഡല്‍ ഓഫ് ബഹ്‌റൈന്‍ ഓര്‍ഡര്‍ ഓഫ് ദി കിങ് ബഹുമതി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയില്‍ നിന്നും യൂസഫലി ഏറ്റുവാങ്ങിയത്.

ബഹ്‌റൈന്‍ വാണിജ്യ മേഖലയ്ക്ക് യൂസഫലി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി സല്‍മാന്‍, രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സൈനിക പരേഡും നടന്നു.

ബഹ്‌റൈന്‍ രാജാവില്‍നിന്ന് ബഹുമതി ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് യൂസഫലി പറഞ്ഞു. ബഹ്‌റൈനില്‍ സ്വദേശികളുടെയും ഇന്ത്യക്കാരുടെയും ഉന്നമനത്തിനായി കൂടുതലായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT