Story Dated: Wednesday, December 17, 2014 10:55
അലിഗഡ്: അലിഗഡില്‍ ഡിസംബര്‍ 25ന് നടത്താന്‍ തീരുമാനിച്ചിരുന്ന മതപരിവര്‍ത്തന ചടങ്ങ് ധരം ജാഗരണ്‍ സമിതി മാറ്റിവച്ചു. പരിപാടിക്ക് ഉത്തര്‍പ്രദേശ് പോലീസ് അനുമതി നിഷേധിച്ച് നിരോധനാഞ്ജ പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. വിവാദ വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയതും കണക്കിലെത്താണ് തീരുമാനം. എന്നാല്‍ പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും പരിപാടിയുടെ മുഖ്യ സംഘടകന്‍ ധരം ജാഗരണ്‍ സമിതി നേതാവ് രാജേശ്വര്‍ സിംഗ് പറഞ്ഞൂ. പുതിയ തീയതി നിശ്ചയിട്ടില്ല. വിഷയത്തില്‍ ഇതിനകം തന്നെ വലിയ ജനശ്രദ്ധ ലഭിച്ചുകഴിഞ്ഞുവെന്നൂം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗ്രയില്‍ നടത്തിയ മതംമാറ്റ ചടങ്ങ് വിവാദമായതോടെ പാര്‍ലമെന്റില്‍ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു. 57 മുസ്ലീം കുടുംബങ്ങളെയാണ് ആഗ്രയില്‍ മതംമാറ്റിയത്. ഇതിനു പിന്നാലെ മതംമാറ്റത്തെ ന്യായീകരിച്ച് യോഗി ആദിത്യാനന്ദ അടക്കമുള്ള ചില എം.പിമാര്‍ രംഗത്തുവന്നതും പ്രതിപക്ഷത്തിന് രാജ്യസഭയില്‍ സര്‍ക്കാരിനെ ആഞ്ഞടിക്കാനുള്ള വടിയായി.
from kerala news edited
via IFTTT