121

Powered By Blogger

Tuesday, 16 December 2014

ഓപ്പറേഷന്‍ കുബേര: ജ്വല്ലറി ഉടമകളും മുങ്ങി











Story Dated: Wednesday, December 17, 2014 02:04


കൊയിലാണ്ടി: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി റെയ്‌ഡ് നടന്ന ഇഷാന ഗോള്‍ഡിന്റെ ഉടമകളും മുങ്ങി. പയേ്ാേളി പെരുമാള്‍പുരത്ത്‌ ഇയേ്ോത്ത്‌ ഇബ്രാഹിം, പാലച്ചോട്ടിനുതാഴെ പുതിയോട്ടില്‍ മൊയ്‌തീന്‍ ഹാജി, വയനാട്‌ ജില്ലയില്‍ മീനങ്ങാടിതാഴെ മുണ്ട എല്‍ദോ വര്‍ഗീസ്‌ എന്നിവരാണ്‌ മുങ്ങിയത്‌. മൂവരുടെയും വീട്ടില്‍ അന്വേഷണസംഘത്തലവന്‍ സി.ഐ.ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്‌ഡ് നടത്തിയിരുന്നു.


മൂവരും ദിവസങ്ങള്‍ക്കുമുമ്പ്‌ വീട്ടില്‍നിന്ന്‌ പുറത്തുപോയതായാണ്‌ വിവരം. അതിനിടെ രേഖകള്‍ ഒളിച്ചുകടത്തിയ ഗ്രേഡ്‌ എസ്‌.ഐ കെ.എം.കരുണാകരനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അറസ്‌റ്റില്‍നിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്‌ നാലുപേരും എന്നാണ്‌ അറിയുന്നത്‌. ദിവസങ്ങള്‍ക്കുമുമ്പ്‌ എസ്‌.പി.അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇഷാന ഗോള്‍ഡിന്റെ കോതമംഗലത്തെ ക്വാര്‍ട്ടേഴ്‌സില്‍ റെയ്‌ഡ് നടത്തിയിരുന്നു.


റെയ്‌ഡില്‍ 93 ചെക്കുകളും 44 മുദ്രപത്രങ്ങളും 104 റവന്യൂ സ്‌റ്റാമ്പ്‌ പതിച്ച വെള്ളക്കടലാസുകളുമാണ്‌ പിടിച്ചെടുത്തത്‌. ഈ രേഖകളാണ്‌ ഗ്രേഡ്‌ എസ്‌.ഐ കെ.എം.കരുണാകരന്‍ ഒളിച്ചുകടത്തിയത്‌. അന്വേഷണത്തെത്തുടര്‍ന്ന്‌ രേഖകള്‍ ദുരൂഹ സാഹചര്യത്തില്‍ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.


പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അന്വേഷണസംഘം. ഇതിനിടെ ഓപ്പറേഷന്‍ കുബേരയ്‌ക്കെതിരേ പ്രവര്‍ത്തിച്ച പോലീസിനെതിരേ കൊയിലാണ്ടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍, സി.പി.എം, കോണ്‍ഗ്രസ്‌ അടങ്ങുന്ന മുഖ്യധാര രാഷ്ര്‌ടീയപാര്‍ട്ടികളുടെ നിലപാടില്‍ ജനങ്ങള്‍ക്ക്‌ കടുത്ത പ്രതിഷേധമാണുണ്ടായിരുന്നത്‌.










from kerala news edited

via IFTTT