Story Dated: Wednesday, December 17, 2014 10:21
ലണ്ടന്‍: പ്രഭാത ഭക്ഷണം ഫ്രാന്‍സില്‍, ഉച്ചയ്‌ക്ക് ജപ്പാനില്‍ ലഞ്ച്, ഡിന്നര്‍ പാരീസില്‍! ഇത് അസാധ്യമൊന്നുമല്ല. എന്നാല്‍ ഇവയെല്ലാം ഒരു ദിവസംകൊണ്ട് സാധിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തുകയാണ് ബ്രിട്ടീഷ് വിമാന കമ്പനിയായ റിയാക്ഷന്‍ എഞ്ചിന്‍സ്.
ലോകം മുഴുവന്‍ വെറും നാലുമണിക്കൂര്‍ കൊണ്ട് ചുറ്റാന്‍ ശേഷിയുള്ള 'സ്‌കൈലോണ്‍' എന്ന അതിവേഗ വിമാനത്തിന്റെ പണിപ്പുരയിലാണ് ഇവര്‍. ഇതിനായി വായുവിനെ പോയിന്റ് പൂജ്യം ഒന്ന് സെക്കണ്ടില്‍ 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തണുപ്പിക്കാന്‍ കഴിയുന്ന സേബര്‍ എഞ്ചിന്റെ നിര്‍മാണം പുരോഗണിക്കുന്നതായും കമ്പനി അറിയിച്ചു. ശബ്‌ദത്തെക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ വിമാനത്തെ ഇത് സഹായിക്കും.
അതിവേഗ വിമാനത്തിന്റെ 'ലാപ്‌ക്യാറ്റ് എ2' പാസഞ്ചര്‍ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ അതിവേഗത്തിലുളള ലോകം ചുറ്റല്‍ യാഥാര്‍ഥ്യമാവും. വിമാനത്തില്‍ 300 യാത്രക്കാര്‍ക്ക് ഒരേസമയം അതിവേഗ യാത്ര നടത്താനുളള സൗകര്യമുണ്ടായിരിക്കും.
കാഴ്‌ചയില്‍ മറ്റ് വിമാനങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ് സ്‌കൈലോണ്‍. ആകാശക്കാഴ്‌ച്ചകള്‍ യാത്രക്കാര്‍ക്ക് ജനാലവഴി കാണാന്‍ സാധിക്കില്ലെന്നതും മറ്റൊരു പ്രത്യേകത. ഇതിന് പകരമായി ക്യാബിനിലെ സ്‌ക്രീനിലൂടെ ഇവ യാത്രക്കാരുടെ മുന്‍പിലെത്തും. 82 മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ വില 1.1 ബില്യന്‍ യു.എസ് ഡോളറാണ്. പരീക്ഷണ പറക്കലുകള്‍ക്ക് ശേഷം 2019 ഓടെ വിമാനം ലോകം ചുറ്റിത്തുടങ്ങും.
നിലവില്‍ ശൂന്യാകാശ യാത്രകള്‍ക്കാണ് സ്‌കൈലോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ യാത്രകളില്‍ 15 ടണ്‍ ഓളം ഭാരം വഹിക്കുവാനും വിമാനത്തിനാവും. ലോകം ചുറ്റുന്നതിനൊപ്പം യാത്രക്കാരുമായി ശൂന്യാകാശത്തും ആധിപത്യം സ്‌ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കമ്പനി പങ്കുവെച്ചു. ഏകദേശം 435,000 യുഎസ് ഡോളറാവും ഇതിനായി ഒരു യാത്രക്കാരന് ചിലവ് പ്രതീക്ഷിക്കുന്നത്.
from kerala news edited
via IFTTT