ലണ്ടന്‍: ഉത്പാദനം ആവശ്യത്തിലും അധികമായതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വീപ്പയ്ക്ക് 60 ഡോളറില്‍ താഴെയായി. 59.02 ഡോളറാണ് ഒരു വീപ്പ ബ്രെന്റ് ക്രൂഡിന്റെ ചൊവ്വാഴ്ചത്തെ വില. 2009 മെയ് മാസത്തിനു ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്.
ആഗോള സാമ്പത്തിക സ്ഥിതി ദുര്‍ബലമാകുന്നത് എണ്ണവിലയില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ചൈനയിലെ വ്യാവസായിക ഉത്പാദനം കുറഞ്ഞത് എണ്ണ ആവശ്യത്തില്‍ കുറവുണ്ടാക്കിയിരുന്നു. പ്രധാന കറന്‍സികളുടെയെല്ലാം മൂല്യശോഷണവും എണ്ണവിപണിക്ക് അത്ര അനുകൂലമല്ല.
വീപ്പയ്ക്ക് 115 ഡോളര്‍ എന്ന നിലയിലെത്തിയ ബ്രെന്റ് ക്രൂഡാണ് ഏതാണ്ട് അതിനടുത്തെത്തിയിരിക്കുന്നത്.
from kerala news edited
via IFTTT