ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ തുടങ്ങി
കോളേജ് ചെയര്‍മാന്‍ ഇമ്പിച്ചഹമ്മദ് മേള ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് വിദഗ്ധനും വ്യവസായിയും കള്ളിയത്ത് ഗ്രൂപ്പിന്റെ എം.ഡി.യുമായ അന്‍വര്‍ സാദത്ത് മുഖ്യാതിഥിയായി. എം.ഇ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഒ.ജെ. ലബ്ബ അധ്യക്ഷതവഹിച്ചു. ബിടെക് വിദ്യാര്‍ഥിയും കൊച്ചി കിന്‍ഫ്രയിലെ റെക്കോണ്‍ ഇന്‍വന്‍ഷന്‍സ് കമ്പനി ഉടമയുമായ ജുഹൈന്‍ ഇബ്‌നു അബ്ദുല്‍ജബ്ബാറിനെ നവസംരംഭകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എച്ച് അബ്ദുല്‍സലാം, േജാ. സെക്രട്ടറി ഉണ്ണീന്‍കുട്ടി, ഡയറക്ടര്‍ കെ. പി. മുഹമ്മദ്, ഡോ. സമാന്‍, വകുപ്പുമേധാവി ഡോ. വി. എ സണ്ണി, െപ്രാഫ. കെ. പി ജാബിര്‍മൂസ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ െപ്രാഫ. മുഹമ്മദ് റാഫി, മുഹമ്മദ് മുസമ്മില്‍ എന്നിവര്‍ പ്രസംഗിച്ചു.
ദക്ഷിണേന്ത്യയിലെ 100-ഓളം കോളേജുകളില്‍നിന്നും മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍നിന്നുമായി 500-ഓളം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ബിസിനസ്സിലെ നൂതനരീതികള്‍ എന്ന വിഷയത്തില്‍ ഇരുപത്തഞ്ചോളം പ്രബന്ധങ്ങള്‍ മേളയില്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ-സീരിയല്‍താരം നിര്‍മല്‍ നിര്‍വഹിച്ചു. മേള ബുധനാഴ്ച സമാപിക്കും.
from kerala news edited
via IFTTT