121

Powered By Blogger

Tuesday, 16 December 2014

വ്യാജ ചന്ദനവും ഭസ്‌മങ്ങളും വിപണിയില്‍ വ്യാപകം











Story Dated: Wednesday, December 17, 2014 02:05


കോട്ടയ്‌ക്കല്‍: രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മിക്കന്ന വ്യാജ ചന്ദനവും ഭസ്‌മങ്ങളും വിപണിയില്‍ വ്യാപകമാകുന്നു. ആവശ്യക്കാര്‍ ഏറിയതോടെ വിപണി ലക്ഷ്യവെച്ചാണ്‌ ഇത്‌ കൂടുലായി കേരളത്തിലെത്തുന്നത്‌. അയല്‍ സംസ്‌ഥനങ്ങളില്‍ നിന്നാണ്‌ ഇവ കൂടുതലും എത്തുന്നത്‌. ഉപയോഗിക്കുന്നവരില്‍ ചെറിച്ചിലും പാടുകളും വരുന്നതായി കണ്ടെത്തി. ശബരിമല സീസനായതോടെ കേരളത്തില്‍ ഇതിന്റെ ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്‌. ഇത്‌ മുതലെടുത്ത്‌ തമിഴ്‌നാട്‌, കര്‍ണാടക സംസ്‌ഥാനങ്ങളില്‍നിന്നും വ്യാപകമായി ഇവ ഇറക്കുമതി ചെയ്യുകയാണ്‌. ചെന്ദനത്തിന്റെ സുഗന്ധം നിലനിര്‍ത്താനായി കൃത്രിമ രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.


ഉപയോഗിക്കുന്ന വരുടെ ശരീരത്തില്‍ തണിര്‍ത്ത്‌ പൊന്തി കറുത്തപാടുകള്‍ വീഴുന്നതായി അനുഭവസ്‌ഥര്‍ പറയുന്നു. കടുത്ത ചൊറിച്ചിലും ഇത്‌ കാരണം അനുഭവപ്പെടുന്നുണ്ട്‌. അമിത രാസവസ്‌തുക്കളുടെ ഉപയോഗമാണിതിന്‌ കാരണമായി ചൂണ്ടികാണിക്കുന്നത്‌. നേരത്തെ വീടുകളില്‍ തന്നെ തയ്യാറാക്കിയാണ്‌ ഇവ ഉപയോഗിച്ചിരുന്നത്‌. ചന്ദന മുട്ടികളും കല്ലും ഇതിനായി ഒരുക്കിയിരുന്നു. വിലകൂടിയതും സമയക്കുറവും കാരണം വിപണിയെയാണ്‌ ഇതിന്റെ ആവശ്യക്കാര്‍ ആശ്രയിക്കുന്നത്‌. പ്രകൃതി വസ്‌തുക്കള്‍ കരിച്ചാണ്‌ ഭസ്‌മങ്ങള്‍ തയ്യാറാക്കിയിരുന്നത്‌. ഇതും ഇപ്പോള്‍ യഥേഷ്‌ടം വിപണിയിലുണ്ട്‌. ഇതുപയോഗിക്കുന്നവര്‍ക്കും ശരീരത്തില്‍ അലര്‍ജി ബാധിക്കുന്നുണ്ട്‌. ആയൂര്‍വേദത്തിലെ ഔഷധമായി ചന്ദനം ഉപയോഗിച്ച്‌ വരുന്നുണ്ട്‌. വിപണിയില്‍ നിന്നും വാങ്ങുന്ന ചന്ദനപ്പൊടി വിഷമയമായതിനാല്‍ മരുന്നായി ഉപയോഗിക്കാനും കഴിയാത്ത അവസ്‌ഥയാണിപ്പോള്‍.










from kerala news edited

via IFTTT