Story Dated: Wednesday, December 17, 2014 02:04
തലയോലപ്പറമ്പ്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് സാരമായ പരുക്ക്. ഇന്നലെ വൈകിട്ട് വെട്ടിക്കാട്ട്‌മുക്ക് ജംഗ്‌ഷനിലാണ് അപകടം. അപകടത്തില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ലോറിഡ്രൈവര്‍ പാലക്കാട് ചിറ്റുര്‍ സ്വദേശി സുനിക്കാണ് പരുക്കേറ്റത്. തീര്‍ഥാടകര്‍ക്കാര്‍ക്കും പരുക്കില്ല. സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
from kerala news edited
via IFTTT