Story Dated: Wednesday, December 17, 2014 02:02
മാന്നാര്‍: മാന്നാര്‍ പോലീസ് സ്‌റ്റേഷന്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാട്ടുകാരുടെ പരാതിക്ക് പരിഹാരം ആയിട്ടില്ല. റോഡ് തകര്‍ന്നതോടെ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പോലീസ് സ്‌റ്റേഷനു മുന്‍വശത്ത് കൂടിയുള്ള ഈ റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പോലീസ് സ്‌റ്റേഷന്റെ മുന്‍വശത്തായി 200 മീറ്റര്‍ നീളത്തിലാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്.
മഴ പെയ്‌താല്‍ തകര്‍ന്ന് കിടക്കുന്ന റോഡില്‍ വെള്ളം നിറയുന്നതോടെ കാല്‍നടക്കാര്‍ക്ക് പോലും യാത്ര ദുഷ്‌കരമാണ്. നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ മുതല്‍ വകുപ്പ് മന്ത്രിക്കുവരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
റോഡിന്റെ ശോച്യാവസ്‌ഥ മാറ്റി സഞ്ചാരയോഗ്യമാക്കാത്ത പക്ഷം സംസ്‌ഥാന പാത ഉപരോധിക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് നാട്ടുകാര്‍ തയാറെടുക്കുകയാണ്.
from kerala news edited
via IFTTT