121

Powered By Blogger

Tuesday, 16 December 2014

പക്ഷിപ്പനി : താറാവും കോഴിയും കള്ള്‌ ഷാപ്പുകള്‍ക്ക്‌ ഇന്നും അന്യം











Story Dated: Wednesday, December 17, 2014 02:04


വൈക്കം : പക്ഷിപ്പനിയെ തുടര്‍ന്ന്‌ കള്ള്‌ ഷാപ്പുകളില്‍ നിന്നും ഒഴിവാക്കിയ കോഴി, താറാവ്‌ വിഭവങ്ങള്‍ ഇന്നും പുറത്തുതന്നെ. കള്ള്‌ ഷാപ്പുകളിലെ രാജകീയ വിഭവങ്ങളായിരുന്നു താറാവ്‌, കോഴി മപ്പാസുകള്‍. ഒരു താറാവ്‌ മപ്പാസിന്‌ 100 രൂപ മുതല്‍ 120 രൂപ വരെ ഈടാക്കിയിരുന്നു. ഇത്‌ വന്‍ലാഭമാണ്‌ കള്ള്‌ ഷാപ്പുകള്‍ക്ക്‌ നല്‍കിയിരുന്നത്‌.


180നും 200നും ഇടയില്‍ ലഭിക്കുന്ന ഒരു താറാവ്‌ കൊണ്ട്‌ കറിക്കച്ചവടക്കാര്‍ പതിന്‍മടങ്ങ്‌ നേട്ടം കൊയ്‌തിരുന്നു. ഇതുതന്നെയും കോഴി വിഭവങ്ങള്‍ക്കും ലഭിച്ചിരുന്നത്‌. താറാവ്‌, കോഴി വിഭവങ്ങള്‍ ഷാപ്പില്‍ വിപണനം ആരംഭിച്ചെങ്കിലും പലരും വാങ്ങാന്‍ ബുദ്ധിമുട്ട്‌ കാണിക്കുന്നു. പക്ഷിപ്പനി കക്കയിറച്ചി, മീന്‍ മേഖലകളെ സജീവമാക്കി. ഇപ്പോള്‍ കള്ള്‌ ഷാപ്പുകളില്‍ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ ഈ വിഭവങ്ങള്‍ തന്നെയാണ്‌. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും താറാവ്‌, കോഴി വിഭവങ്ങള്‍ പുറത്താണ്‌. ഇവിടെ വിലസുന്നത്‌ പോത്ത്‌, ആട്‌, പന്നി, മീന്‍ വിഭവങ്ങളാണ്‌.


പക്ഷിപ്പനിയുടെ ഗൗരവം മനസിലാക്കി അധികാരികള്‍ പുറത്തിറക്കിയ സര്‍ക്കുലറുകളാണ്‌ കോഴി, താറാവ്‌ കര്‍ഷകരെ വലക്കുന്നത്‌. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളില്‍ വന്‍തോതില്‍ താറാംമുട്ടകള്‍ കെട്ടിക്കിടക്കുകയാണ്‌.

പലരും വിലകുറച്ച്‌ മുട്ടകള്‍ വിപണനം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഏല്‍ക്കുന്നില്ല.ഈ രീതി തുടര്‍ന്നാല്‍ ക്രിസ്‌തുമസ്‌ വിപണിയിലും കോഴി, താറാവ്‌ കര്‍ഷകര്‍ക്ക്‌ കണ്ണീരായിരിക്കും ലഭിക്കാന്‍ പോകുന്നത്‌.


വെച്ചൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താറാവുകളെ രഹസ്യകേന്ദ്രങ്ങളില്‍ ഒളിപ്പിച്ച്‌ കര്‍ഷകര്‍ പരിചരണം നടത്തുന്നുണ്ട്‌.പനി ബാധിക്കാത്ത താറാവുകളെയും കൊന്നൊടുക്കുമെന്ന വ്യാജപ്രചരണമാണ്‌ ഇവരെ ഇതിന്‌ പ്രേരിപ്പിക്കുന്നത്‌.










from kerala news edited

via IFTTT