121

Powered By Blogger

Tuesday, 16 December 2014

മദ്യനയം: അടിസ്ഥാനപരമായി മാറ്റമില്ലെന്ന് സര്‍ക്കാര്‍; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു









Story Dated: Wednesday, December 17, 2014 11:29



mangalam malayalam online newspaper

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തില്‍ അടിസ്ഥാനപരമായി ഒരുമാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും. മദ്യനയത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.പ്രദീപ് കുമാര്‍ എം.എല്‍.എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു ഇരുവരും. ബിയര്‍, വൈന്‍ പാര്‍ലറുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനമാകാത്ത കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നതെന്നും എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു.


ബാറുടമകളുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും നയം മാറ്റാനാണെങ്കില്‍ അപ്പീല്‍ പോയത് എന്തിനാണെന്നും പ്രതിപക്ഷം ആരാഞ്ഞു. ബാറുടമകളുടെ ബന്ദിയാണ് സര്‍ക്കാര്‍. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ മൊഴി പുറത്തുവന്നാല്‍ മന്ത്രിമാരര്‍ കുടുങ്ങും. ധനമന്ത്രി കെ.എം മാണിക്ക് നിയമോപദേശം നല്‍കുന്ന എ.ജി ബാര്‍കോഴ കേസ് വാദിച്ചാല്‍ എങ്ങനെ ജയിക്കുമെന്നും പ്രദീപ്കുമാര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം ബാറുടമകള്‍ക്കു വേണ്ടി പ്രഗത്ഭരായ അഭിഭാഷകര്‍ കോടതിയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ മോശം അഭിഭാഷകരെ അയച്ച് കേസ് തോല്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും കുരുട്ടുവിദ്യയാണ് മദ്യനയമെന്നും പ്രതിപക്ഷം ആരോപിച്ചു.


എക്‌സൈസ് മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തുവന്നു. മദ്യനയത്തില്‍ അടിസ്ഥാനപരമായി ഒരു മാറ്റവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.










from kerala news edited

via IFTTT