Story Dated: Wednesday, December 17, 2014 02:07
കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാല വൈസ്‌ചാന്‍സിലര്‍ അബ്‌ദുള്‍സലാമിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുട്ടിലില്‍ വച്ച് കരിങ്കൊടി കാണിച്ചു. സര്‍വകലാശാല ക്യാമ്പസില്‍ എസ്.എഫ്.ഐ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ വി.സിക്കുനേരെ കരിങ്കൊടി വീശിയത്.
മുട്ടില്‍ ഡബ്ല്യുഎംഒ കോളേജില്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു വിസി. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് മുട്ടില്‍ ടൗണില്‍ വച്ച് വിസിയുടെ വാഹനം തടഞ്ഞ് വിദ്യാര്‍ഥികള്‍ കരിങ്കൊടി കാണിച്ചത്. പോലീസ് വിദ്യാര്‍ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പോലീസ് വിസിയുടെ വാഹനം കടത്തിവിട്ടു. ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിസിയെ കരിങ്കൊടി കാണിക്കുമെന്ന സൂചനയെ തുടര്‍ന്ന് ലക്കിടി മുതല്‍ വിസിയുടെ വാഹനത്തിന് പോലീസ് അകമ്പടിയുണ്ടായിരുന്നു. സമരത്തിനു ശേഷം വിദ്യാര്‍ഥികള്‍ ഡബ്ല്യു.എം.ഒ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാസെക്രട്ടറി എം. എസ് ഫെബിന്‍, പ്രസിഡന്റ് എം.രമേശ്, അനുപ്രസാദ്, മുഹമ്മദ് ഷാഫി, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
from kerala news edited
via IFTTT