121

Powered By Blogger

Wednesday, 6 January 2021

ബജറ്റിന് ഇനി ദിവസങ്ങള്‍മാത്രം: അണിയറയിലെ ഒരുക്കങ്ങള്‍ അറിയാം

കേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ്. ബജറ്റ് രേഖകളുടെ അച്ചടി ആരംഭിച്ചാൽ കൗണ്ട്ഡൗൺ തുടങ്ങുകയായി. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. കോവിഡ് വ്യാപനംമൂലം സമ്പദ്ഘടന മാന്ദ്യത്തിലായതിനാലും ധനക്കമ്മി 10.76 ലക്ഷംകോടിയായി ഉയർന്നതിനാലും ഈവർഷത്തെ ബജറ്റിന് പ്രസക്തിയേറെയാണ്. ധനമന്ത്രി നിർമല സീതാരാമൻ ഇതിനകം ബജറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലകളിലെ പ്രമുഖരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇനിവരുന്നത് ഹൽവാ സെറിമണിയാണ്. 1 ഹൽവാ സെറിമണി ബജറ്റിന് മുന്നോടിയായുള്ള ഹൽവാ വിതരണചടങ്ങോടെയാണ് രേഖകളുടെ അച്ചടി ആരംഭിക്കുക. നോർത്ത് ബ്ലോക്കിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി ജീവനക്കാർക്ക് മധുരംനൽകും. ബജറ്റിന്റെ രസഹ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ ചടങ്ങ്. 2 ബജറ്റ് അതീവ രഹസ്യം ഹൽവ ചടങ്ങ് കഴിഞ്ഞാൽ ബജറ്റ് തയ്യാറാക്കുന്നതിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ നോർത്ത് ബ്ലോക്കിൽതന്നെ കഴിയും. ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കുടുംബങ്ങളിൽനിന്ന് വിട്ടുനിൽക്കണം. ഫോൺ, ഇ-മെയിൽ എന്നിവവഴിപോലും ആശയവിനിമയം പാടില്ല. ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുമാത്രമെ വീട്ടിലേയ്ക്കുപോകാൻ അനുമതിയുള്ളൂ. ഫോൺ കോളുകൾ തടയുന്നത് മൊബൈൽ ജാമറുകളും സ്ഥാപിക്കും. ഇന്റർനെറ്റ് കണക്ഷനും ഒഴിവാക്കും. ലാൻഡ് ലൈനിലൂടെയുള്ള കോളുകൾ സൂക്ഷ്മമായി നിരീക്ഷിക്കും. 3 സാമ്പത്തിക സർവെ കേന്ദ്ര ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന സർക്കാരിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച രേഖയാണിത്. ബജറ്റിന് തൊട്ടുമുമ്പ് എല്ലാവർഷവും സർവെ പാർലമെന്റിൽ അവതരിപ്പിക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗനിർദേശത്തിലാണ് സർവെ തയ്യാറാക്കുന്നത്. അടിസ്ഥാനപരമായി കഴിഞ്ഞ ഒരുവർഷത്തെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ വിലയിരുത്തൽകൂടിയാണിത്. 4 ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. കോവിഡ് വ്യാപനംമൂലം കർശനമായ നിബന്ധനകളോടെയാകും ഇത്തവണത്തെ ബജറ്റ് സെഷൻ. രാജ്യസഭാ ചേംബർ, ലോക്സഭാ ചേംബർ, സെൻട്രൽ ഹാൾ എന്നിവിടങ്ങളിൽ അകലംപാലിച്ചായിരിക്കും പാർലമെന്റ് അംഗങ്ങൾക്കും മന്ത്രിമാർക്കും ഇരിപ്പിടമൊരുക്കുക. 5 ബജറ്റിന് പിന്നിലെ താരങ്ങൾ ധനകാര്യ സെക്രട്ടറി എ.ബി പാണ്ഡെ, സാമ്പത്തികകാര്യ സെക്രട്ടറി തരുൺ ബജാജ്, ദിപാം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ, ധനകാര്യ സേവനവിഭാഗം സെക്രട്ടറി ഡെബാസിഷ് പാണ്ഡെ, എക്സപന്റിച്ചർ സെക്രട്ടറി ടി.വി സോമനാഥൻ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ എന്നിവരാണ് ധനമന്ത്രിയെ ബജറ്റ് തയ്യാറാക്കാൻ സഹായിക്കുക.

from money rss https://bit.ly/3okgeUG
via IFTTT