121

Powered By Blogger

Wednesday, 6 January 2021

10 ദിവസംനീണ്ടുനിന്ന നേട്ടത്തിന് വിരാമം: സെന്‍സെക്‌സ് 264 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: പത്തുദിവസത്തോളം നീണ്ടുനിന്ന നേട്ടത്തിന് ബുധനാഴ്ച വിരാമം. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി വിപണി ഏറെക്കാലത്തിനുശേഷം നഷ്ടത്തിലായി. നിഫ്റ്റി 14,150ന് താഴെയെത്തുകയും ചെയ്തു. 263.72 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 48,174.06ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 53.20 പോയന്റ് താഴ്ന്ന് 14,146.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1494 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 128 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടവും രാജ്യത്തെ സൂചികകളുടെ കരുത്തുചോർത്തി. ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, ശ്രീ സിമെന്റ്സ്, ഗെയിൽ, ഹിൻഡാൽകോ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകളാണ് നഷ്ടത്തിൽ മുന്നിൽ. ഇവ ഒരുശതമാനത്തോളം നഷ്ടമുണ്ടാക്കി. അതേസമയം, ലോഹവിഭാഗം സൂചിക ഒരുശതമാനം ഉയരുകയുംചെയ്തു. Indices snap 10-day winning streak; Sensex tanks 264 pts

from money rss https://bit.ly/3s1sCuO
via IFTTT