121

Powered By Blogger

Tuesday, 6 October 2020

ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 23 പോയന്റ് നഷ്ടത്തിൽ 39,550ലും നിഫ്റ്റി രണ്ടുപോയന്റ് താഴ്ന്ന് 11,660ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 475 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 514 ഓഹരകൾ നഷ്ടത്തിലുമാണ്. 57 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. റിലയൻസ്, ടിസിഎസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, ഭാരതി എയർടെൽ, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, എച്ച്സിഎൽ ടെക്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, എൽആൻഡ്ടി, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, എസ്ബിഐ, എൻടിപിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ടിസിഎസ് ഇന്ന് പുറത്തുവിടും. ഓഹരി തിരിച്ചുവാങ്ങുന്നകാര്യവും യോഗത്തിൽ പരിഗണിക്കുന്നുണ്ട്. Indices open flat on mixed global cues

from money rss https://bit.ly/34rMFrw
via IFTTT

Related Posts:

  • സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായിസംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി. ഗ്രാമിനാകട്ടെ 10 രൂപകൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1784.30 ഡോളർ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചു… Read More
  • തുടർഭരണവും വികസന സമന്വയവുംകേരളവികസന ചരിത്രത്തിലെ അടിസ്ഥാനപരമായ പൊളിച്ചെഴുത്തിന് തുടർഭരണം സാധ്യത തുറക്കുകയാണ്. നമ്മുടെ സാമൂഹികക്ഷേമ നേട്ടങ്ങൾ പ്രസിദ്ധമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സുപ്രധാനമായ ഒരു കാൽവെപ്പുകൂടി നാം നടത്തി. കിഫ്ബിയിലൂടെ 60,000 കോടി രൂ… Read More
  • നയംവ്യക്തമാക്കി യുഎസ് കേന്ദ്ര ബാങ്ക്: ആർബിഐ പലിശ നിരക്ക് കൂട്ടുമോ?രാജ്യാന്തരതലത്തിൽ കമ്മോഡിറ്റികളുടെ വിലവർധനവിനെതുടർന്നുള്ള പണപ്പെരുപ്പം കുതിക്കുകയാണ്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിലപാടിൽ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെ… Read More
  • വിലക്കയറ്റത്തിൽ കാര്യമായ കുറവില്ല: പലിശ നിരക്ക് വർധിക്കുമോ?ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പരുപ്പ നിരക്ക് ജൂണിൽ 6.26ശതമാനം രേഖപ്പെടുത്തി. മെയ് മാസത്തെ 6.30ശതമാനത്തേക്കാൾ നേരിയ കുറവുണ്ടായെങ്കിലും ആറുമാസത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴും വിലക്കയറ്റം. റിസർവ് ബാങ്ക് നിശ്ചയിച്ച പര… Read More
  • റസ്റ്റോറന്റ്, ബ്യൂട്ടിപാർലർ, വിനോദം തുടങ്ങിയ മേഖലകൾക്ക് 16,000 കോടിയുടെ പാക്കേജ്മുംബൈ: കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട മേഖലകളെ സഹായിക്കാൻ ആർബിഐ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം, റസ്റ്റോറന്റ് തുടങ്ങിയവയോടൊപ്പം ബ്യൂട്ടിപാർലറുകൾക്കും പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. ഈമേഖലകളിൽ പണലഭ്യത ഉറ… Read More