121

Powered By Blogger

Tuesday, 6 October 2020

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണെതിരെ ഗുരതര ആരോപണങ്ങളുമായി ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്

ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിൻ ടെംപിൾടൻ മ്യൂച്വൽ ഫണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട്. ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതായി ഔദ്യഗികമായി അറിയിക്കുന്നതിനുമുമ്പ് കമ്പനിയിലെ ഉന്നതസ്ഥാനം വഹിക്കുന്നവർ അവരുടെ സ്വകാര്യ നിക്ഷേപം പിൻവലിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് ഓഡിറ്റിനായി സെബി നിയോഗിച്ച ചോക്സി ആൻഡ് ചോക്സി കമ്പനിയുടേതാണ്കണ്ടെത്തൽ. ഇൻസൈഡർ ട്രേഡിങ്-ആയി പരിഗണിച്ച് സെബി അസറ്റ് മാനേജുമെന്റ് കമ്പനിക്കെതിരെ നടപടിയെടുത്തേക്കാം. ഒരു കമ്പനിയുടെ ഉള്ളിലുള്ള കാര്യങ്ങൾ പുറംലോകത്തറിയുംമുമ്പ് മനസിലാക്കി നേരത്തെ ഇടപാട് നടത്തുന്നതാണ് ഇൻസൈഡർ ട്രേഡിങ്. നിക്ഷേപകരുടെ ക്ഷേമത്തെ മുൻനിർത്തി സെബി ഇതിനെതിരെ ശക്തമായി നടപടി സ്വീകരിക്കാറുണ്ട്. റിസ്ക് മാനേജുമെന്റ് കമ്മറ്റി ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർക്ക് നിർദേശം നൽകിയിട്ടും പുട്ട് ഓപ്ഷൻ ഉപയോഗിക്കാതെ നിക്ഷേപം നടത്തിയ ചിലകമ്പനികൾക്ക് ആനുകൂല നിലപാട് സ്വീകരിച്ചതായും ചോക്സി ആൻഡ് ചോക്സിയുടെ റിപ്പോർട്ടിൽ പറയുന്നു. ഓപ്ഷൻ കാലഹരണപ്പെടുന്നതിനുമുമ്പായി മുൻകൂട്ടി നിശ്ചയിച്ച(സ്ട്രൈക്ക് വില)വിലയ്ക്ക് നിക്ഷേപ ആസ്തി വിൽക്കാൻ ഉടമയ്ക്ക് അനുമതി നൽകുന്ന കരാറാണ് പുട്ട് ഓപ്ഷൻ. പുട്ട് ഓപ്ഷൻ വിനിയോഗിക്കുന്നതിൽനിന്ന് ഫണ്ട് മാനേജർമാർ വിട്ടുനിന്നു. ചില കമ്പനികളിൽ ഈ സാധ്യത ഉപയോഗിക്കുകയുംചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എ കാറ്റഗറിയിൽനിന്ന് ഡി കാറ്റഗറിയിലേയ്ക്ക് ഒരുവർഷത്തിനിടെ ആസ്തി തരംതാഴ്ത്തൽ നടന്നിട്ടും അവർ അതിന് തയ്യാറായില്ല. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിലെ മാനേജർമാർ ലിക്വിഡിറ്റിയില്ലാത്ത കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തി. ക്രഡിറ്റ് റേറ്റിങ് ഏജൻസികൾ നിക്ഷേപത്തിന്റെ ഗ്രേഡിങ് താഴ്ത്തുമ്പോൾ പുട്ട് ഓപ്ഷൻ സ്വീകരിക്കാൻ ഫണ്ട് മാനേജർമാർക്ക് അനുമതിയുണ്ട്. പുട്ട് ഓപ്ഷൻ സൗകര്യം ഇവിടെ പ്രയോജനപ്പെടുത്തുകയും ചെയ്തില്ല. ഉയർന്ന ആദായം നൽകിയിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതായി 2020 ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ നിക്ഷേപകരെ അറിയിക്കുന്നത്. ഡെറ്റ് വിപണിയിൽ പണലഭ്യതകുറഞ്ഞതും നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതുമാണ് കാരണമായി കമ്പനി പറഞ്ഞത്. ആറു ഫണ്ടുകളിലായി 3.15 ലക്ഷം നിക്ഷേപകർ 25,000 കോടിയോളം രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

from money rss https://bit.ly/2HRLKJd
via IFTTT