121

Powered By Blogger

Thursday, 22 August 2019

പി.എഫ്. പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ മുഴുവൻ പെൻഷൻ

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ബോർഡ് ചെയർമാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ അധ്യക്ഷത വഹിച്ചു. മാസപെൻഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെൻഷൻ പറ്റുമ്പോൾ മുൻകൂറായി നൽകുന്നതാണ് ഇ.പി.എഫ്. പെൻഷൻ പദ്ധതിയിലെ കമ്മ്യൂട്ടേഷൻ സമ്പ്രദായം. 1998-ലാണ് കമ്മ്യൂട്ടേഷൻ തുടങ്ങിയത്. എന്നാൽ 2008-ൽ ഈ ആനുകൂല്യം നിർത്തി. പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവർക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി. പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോൾ മാത്രമാണ് മുഴുവൻ പെൻഷന് അർഹത. ആറ്ലക്ഷത്തിൽപ്പരം പെൻഷൻകാർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴിൽ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008-ൽ നിർത്തലാക്കിയ കമ്മ്യൂട്ടേഷൻ സമ്പ്രദായം പിന്നീട് വിരമിച്ചവർക്ക് ബാധകമാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്ക് വിരമിക്കുമ്പോൾ പെൻഷൻതുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവൻ പെൻഷൻതുക ലഭിക്കും. Content Highlights: Good news for 6 lakh pensioners

from money rss http://bit.ly/2HmrL2t
via IFTTT