121

Powered By Blogger

Thursday, 22 August 2019

ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കും

കൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 0.40-0.65 ശതമാനത്തിന്റെ കൂടി കുറവ് റിപോ നിരക്കിൽ ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന പലിശയായ റിപോ നിലവിൽ 5.40 ശതമാനമാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിപോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ആർ.ബി.ഐ. റിപോ നിരക്ക് കുറയ്ക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് നിലവിൽ ആർ.ബി.ഐ. മുൻഗണന നൽകുന്നത്. അതുകൊണ്ട് വീണ്ടും മൂന്നോ നാലോ തവണ റിപോ നിരക്കിൽ കേന്ദ്ര ബാങ്ക് കുറവ് വരുത്തുമെന്നാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നത്. 2019-2020-ൽ ഇന്ത്യ 6.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. എന്നാൽ വളർച്ചാ അനുമാനം ആർ.ബി.ഐ. വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്താനുള്ള നീക്കത്തിന്റെ സൂചനയാണെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. content highlights:rbi likely to decrease repo rate

from money rss http://bit.ly/2ZqGNhy
via IFTTT