121

Powered By Blogger

Friday, 18 June 2021

മലബാർ ഇൻവെസ്റ്റ്‌മെന്റിന്റെ പ്രവർത്തനം ഇനി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ

കോഴിക്കോട്: പ്രമുഖ ആഗോള ജുവലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാർ ഇൻവെസ്റ്റമെന്റ്സിന്റെ പ്രവർത്തനം ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലേക്ക് (ഡിഐഎഫ്സി) മാറ്റി. കമ്പനിയുടെ അന്താരാഷ്ട ഓപറേഷൻസ് ഓഹരികൾ നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിൽ രജിസ്റ്റർ ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പടുത്തുന്നതിന്റെ ഭാഗമായാണിത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നാസ്ഡാക് ദുബായ് മാർക്കറ്റിന്റെ പ്രവർത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കിക്കൊണ്ട് തുടക്കം കുറിച്ചു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ഗവർണറും, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (ഡിഎഫ്എം) ചെയർമാനുമായ എസ്സ കാസിം, മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, നാസ്ഡാക്ക് ദുബായ് സിഇഒയും ഡിഎഫ്എം ഡെപ്യൂട്ടി സിഇഒയുമായ ഹമേദ് അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കമ്പനിയുടെ മുന്നൂറിലധികം ഓഹരി ഉടമകൾക്ക് എമിറേറ്റ്സ് ഇഎൻബിഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികൾവഴി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ അന്താരാഷ്ട ഓപറേഷൻസ് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റർനാഷനൽ ഓപറേഷൻസിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിലൂടെ (സിഎസ്ഡി) സുരക്ഷിതമായി നടക്കും, അതേസമയം വ്യാപാരം എക്സ്ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയിൽ തുടരുകയുംചെയ്യും. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആഗോള തലത്തിൽ വളർന്നുകൊണ്ടിരിക്കുമ്പോൾ, സുതാര്യതയും ചട്ടങ്ങളുംമറ്റും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) പോലുള്ള ഒരു അധികാരപരിധിയിലാണ് ഹോൾഡിംഗ് കമ്പനി പ്രവർത്തിക്കേണ്ടതെന്ന് മലബാർ ഗ്രൂപ്പി ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. രജിസ്ട്രാർ ഓഫ് ഷെയേഴ്സ് ആയി നാസ്ഡാക് ദുബായ് പോലുള്ള സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യകത ഡയറക്ടർ ബോർഡ് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്തുവെന്നും എം.പി. അഹമ്മദ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലായി 260ലധികം ഷോറൂമുകൾ, 14 മൊത്തവ്യാപാര യൂണിറ്റുകൾ, 14 ജുവലറി നിർമാണ ക്രേന്ദങ്ങൾ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നിലവിൽ 4.51 ബില്യൺ യുഎസ് ഡോളർ വാർഷിക വിറ്റുവരവ് നേടുന്നുണ്ട്. ആഗോളതലത്തിൽ റീട്ടെയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി 220 ദശലക്ഷം യുഎസ് ഡോളർ മുതൽമുടക്കിൽ ഇന്ത്യയിലുടനീളം 40 ഷോറുമുകളും അന്താരാഷ്ട്രതലത്തിൽ 16 ഉം അടക്കം ആകെ 56 ഷോറൂമുകൾ 2021-22 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്നതിനുള്ള പദ്ധതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

from money rss https://bit.ly/3iNoigM
via IFTTT