121

Powered By Blogger

Monday, 19 August 2019

കല്യാൺ സിൽക്‌സ് കല്പറ്റ ഷോറൂം തുറന്നു: വയനാടിന്റെ പുനർനിർമാണത്തിന് 25 ലക്ഷം രൂപ നൽകും

കല്പറ്റ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ ഇരുപത്തിയൊമ്പതാമത് ഷോറൂം കല്പറ്റയിൽ തുറന്നു. ന്യൂ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോറൂമിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർ മാർക്കറ്റ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കൺസൾട്ടൻറ്സ് മാനേജിങ് ഡയറക്ടർ കെ.എം. പരമേശ്വരൻ, കല്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത ജഗദീഷ്, കൗൺസിലർമാരായ അജിത്, ഹാരിസ്, പ്രതിപക്ഷനേതാവ് പി.പി. അലി, ബിൽഡിങ് ഉടമ അബ്ദുൾറസാക്ക്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ, വ്യാപാരി വ്യവസായി ട്രഷറർ ഹൈദർ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 10 പേർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് കല്യാൺ സിൽക്സ് അറിയിച്ചു. വയനാടിന്റെ പുനർനിർമാണത്തിൽ സജീവപങ്കാളികളാകുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. നാലുനിലകളിലായി 40,000 ചതുരശ്രഅടിയിലാണ് കല്പറ്റ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. മേന്മയേറിയ വസ്ത്രവൈവിധ്യങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഷോറൂമിൽ ലഭിക്കും. ഗ്രൗണ്ട് ഫ്ളോറിൽ കല്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.

from money rss http://bit.ly/31NOkEM
via IFTTT