121

Powered By Blogger

Monday, 18 May 2020

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു: പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി

കഴിഞ്ഞ ദിവസം റെക്കോഡ് ഭേദിച്ച് കുതിച്ച സ്വർണവില ചൊവാഴ്ച കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില.35,040 രൂപയായിരുന്ന തിങ്കളാഴ്ചയിലെ പവന്റെ വില. ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം സ്വർണത്തിന് 46,853 രൂപയായാണ് കുറഞ്ഞത്. 47,980 രൂപയിൽനിന്നാണ് ഈ ഇടിവുണ്ടായത്. അതേസമയം, ആഗോള വിപണിയിൽ സ്വർവില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔൺസ് സ്വർണത്തിന് 1,735.04 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആഗോള സമ്പദ്ഘടനകൾ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വർണവില കൂടുന്നതിന്റെ പ്രധാനകാരണം. കോവിഡ് വ്യാപനംമൂലം രണ്ടുമാസത്തോളമായി കേരളത്തിൽ സ്വർണക്കടകൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് വാങ്ങാനോ വിൽക്കാനോ കഴിയാത്ത സാഹചര്യമാണ്.

from money rss https://bit.ly/3cLjUZV
via IFTTT