121

Powered By Blogger

Monday, 18 May 2020

ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗ്വി 1100 ജീവനക്കാരെ പിരിച്ചുവിടുന്നു

സൊമാറ്റോയ്ക്കു പിന്നാലെ ഫുഡ് ഡെലിവിറി സ്റ്റാർട്ടപ്പായ സ്വിഗ്ഗ്വി 14 ശതമാനം ജിവനക്കാരെ പിരിച്ചുവിടുന്നു. ഇതോടെ സ്വിഗ്ഗിയിലെ 1,110 പേർക്ക് ജോലി നഷ്ടമാകും. ജീവിക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് കമ്പനി സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജേതിയ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് വ്യപനംമൂലം പ്രതിസന്ധി നേരിടുന്നതിനാണ് പിരിച്ചുവിടൽ. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം 8000 ജീവനക്കാരാണ് സ്വിഗ്ഗിയിലുള്ളത്. ജോലി നഷ്ടപ്പെട്ടവർക്ക് ചുരുങ്ങിയത് മൂന്നുമാസത്തെ ശമ്പളം ലഭിക്കും. ഒരുവർഷം ജോലി ചെയ്താൽ ഒരുമാസത്തെ എക്സ് ഗ്രേഷ്യയും കമ്പനി നൽകുന്നുണ്ട്. ഇതുപ്രകാരം അഞ്ചുവർഷം ജോലി ചെയ്തവർക്ക് എട്ടുമാസത്തെ ശമ്പളം ലഭിക്കും. കമ്പനിയുടെ ക്ലൗഡ് കിച്ചണുകളിൽ പലതും താൽക്കാലികമായും സ്ഥിരമായും അടച്ചു. നിലവിൽ ചിലയിടങ്ങളിൽമാത്രം ടേക്ക് എവേ ഓർഡറുകൾമാത്രമാണ് സൗകര്യമുള്ളത്. സൊമാറ്റോ 13ശതമാനം ജീവനക്കാരെയാണ് പരിച്ചുവിട്ടത്. ഇതുപ്രകാരം 500 പേർക്കാണ് തൊഴിൽ നഷ്ടമായത്. Swiggy lays off 1,100 employees amid COVID-19 lockdown

from money rss https://bit.ly/2LFfzvs
via IFTTT