121

Powered By Blogger

Monday, 18 May 2020

സാമ്പത്തിക പാക്കേജ് വിപണിയില്‍ പ്രതിഫലിച്ചില്ല; സെന്‍സെക്‌സില്‍ നഷ്ടം 1068 പോയന്റ്

മുംബൈ: കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് വിപണിയെ സ്വാധീനിക്കാനായില്ല. സെൻസെക്സ് 1068.75 പോയന്റ് നഷ്ടത്തിൽ 30028.98ലും നിഫ്റ്റി 313.60 പോയന്റ് താഴ്ന്ന് 8823.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1702 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ലോക്ഡൗൺ നീട്ടിയതും കനത്ത വില്പന സമ്മർദവും വിപണിയുടെ കരുത്തുചോർത്തി. വിദേശ നിക്ഷേപകരും വ്യാപകമായി ഓഹരികൾ വിറ്റൊഴിഞ്ഞു. ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐഷർ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. സിപ്ല, ടിസിഎസ്, ഭാരതി ഇൻഫ്രടെൽ, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് ആറുശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 3-4ശതമാനം താഴ്ന്നു.

from money rss https://bit.ly/3cCUHRf
via IFTTT