121

Powered By Blogger

Monday, 15 June 2020

സെന്‍സെക്‌സില്‍ 716 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. സെൻസെക്സ് 716 പോയന്റ് നേട്ടത്തിൽ 33945ലും നിഫ്റ്റി 211 പോയന്റ് ഉയർന്ന് 10024ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 114 ഓഹരികൾ നഷ്ടത്തിലുമാണ്. 25 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് കോർപ്പറേറ്റ് ബോണ്ടുകൾ വാങ്ങാൻ തീരുമാനിച്ചതാണ് അമേരിക്കൻ സൂചികകൾക്ക് കരുത്തയാത്.

from money rss https://bit.ly/2C3E8QW
via IFTTT