121

Powered By Blogger

Monday, 15 June 2020

സി.എസ്.ബി. ബാങ്ക് 12.72 കോടി രൂപ ലാഭത്തിൽ

കൊച്ചി: തുടർച്ചയായി നഷ്ടത്തിലായിരുന്ന സി.എസ്.ബി. ബാങ്ക് 2019-20 സാമ്പത്തിക വർഷം 12.72 കോടി രൂപ അറ്റാദായം നേടി. കിട്ടാക്കടത്തിനായി കൂടുതൽ തുക വകയിരുത്തുകയും ഉയർന്ന അക്കൗണ്ടിങ് രീതിയിലേക്ക് മാറിയതും കുറഞ്ഞ നികുതി നിരക്കിലേക്ക് മാറിയതുമാണ് ലാഭം ഈ നിലയിൽ ഒതുങ്ങാൻ കാരണം. അല്ലെങ്കിൽ 100 കോടി രൂപ കടക്കുമായിരുന്നുവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. 2018-19-ൽ 197.42 കോടി രൂപയുടെ അറ്റ നഷ്ടത്തിലായിരുന്നു ബാങ്ക്. പ്രവർത്തന ലാഭം 281 കോടി രൂപ എന്ന റെക്കോഡ് നിലയിലെത്തി. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 531 കോടിയിൽനിന്ന് 409 കോടിയായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി, വായ്പയുടെ 1.9 ശതമാനത്തിലേക്ക് താഴ്ത്താനായി. പലിശയിതര വരുമാനം മുൻവർഷമിതേ കാലയളവിലെ136കോടി രൂപയിൽനിന്ന്65ശതമാനം വർധനയോടെ222കോടി രൂപയിലെത്തി. പ്രവർത്തനച്ചെലവ്563കോടി രൂപയിൽനിന്നും533കോടി രൂപയായി റിപ്പോർട്ടിംഗ് വർഷത്തിൽ കുറഞ്ഞു. ബാങ്ക് വൻവികസനത്തിനും തയാറെടുക്കുകയാണ്. നടപ്പു വർഷം103ശാഖകൾ തുറക്കുവാനാണ് പദ്ധതി. സ്വർണപ്പണയം,കൃഷിയും മൈക്രോഫിനാൻസും,എംഎസ്എംഇ,കാസാ എന്നീ സാധ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും ശാഖകൾ തുറക്കുക. ആദ്യവർഷംതന്നെ ഇവയിൽ75ശതമാനവും ലാഭത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

from money rss https://bit.ly/2BdO75K
via IFTTT