121

Powered By Blogger

Wednesday, 17 June 2020

ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തില്‍ 46ശതമാനം വര്‍ധന: മെയിലെത്തിയത് 63,655 കോടി

ഫ്രാങ്ക്ളിൻ ടെംപിൾടൺ പരത്തിയഭീതി ഡെറ്റ് നിക്ഷേപകരിൽനിന്നന്ന് അകന്നുതുടങ്ങിയെന്ന് മെയ്മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നു. മുൻമാസത്തെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകളിൽ 46ശതമാനം നിക്ഷേപമാണ് അധികമായെത്തിയത്. 63,655 കോടി രൂപയാണ് മെയിൽ ഡെറ്റ് ഫണ്ടുകളിലെത്തിയ മൊത്തം നിക്ഷേപം. ഏപ്രിലിൽ 43,431 കോടിയായിരുന്നു. മാർച്ചിൽ വൻതോതിലാണ് ഡെറ്റ് ഫണ്ടുകളിൽനിന്ന് നിക്ഷേപം പിൻവലിക്കപ്പെട്ടത്. 1.95 ലക്ഷംകോടി രൂപ നിക്ഷേപകർ പിൻവലിച്ചപ്പോൾ നിക്ഷേപമായെത്തിയത് 28,000 കോടി രൂപമാത്രമായിരുന്നു. ജനുവരിയിൽ 1.09 ലക്ഷംകോടി രൂപയും നിക്ഷേപമായെത്തി. താരതമ്യേന നഷ്ടസാധ്യത തീരെകുറഞ്ഞ ലിക്വിഡ് ഫണ്ടുകളിലാണ് നിക്ഷേപം അധികമായെത്തിയത്. മീഡിയം ഡ്യൂറേഷൻ, ഓവർനൈറ്റ്, ക്രഡിറ്റ് റിസ്ക്, ഡൈനാമിക് ബോണ്ട് തുടങ്ങിയ വിഭാഗം ഫണ്ടുകളിലും കാര്യമായി നിക്ഷേപമെത്തി. ആർബിഐയുടെ യഥാസമയമുള്ള ഇടപെടലാണ് നിക്ഷേപത്തിൽവർധനയുണ്ടാക്കിയത്.

from money rss https://bit.ly/2N4fe6f
via IFTTT