121

Powered By Blogger

Wednesday, 17 June 2020

സെന്‍സെക്‌സ് 97 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9,900ന് താഴെയെത്തി. സെൻസെക്സ് 97.30 പോയന്റ് നഷ്ടത്തിൽ 33507.92ലും നിഫ്റ്റി 32.85 പോയന്റ് താഴ്ന്ന് 9881.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1116 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഇന്ത്യ-ചൈന സംഘർഷമാണ് വിപണിയെ ബാധിച്ചത്. ഭാരതി ഇൻഫ്രടെൽ, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഭാരതി എയർടെൽ, വിപ്രോ, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ഫാർമ വിഭാഗങ്ങളിൽ നിക്ഷേപകർ താൽപര്യം പ്രകടിച്ചു. അതേസമയം, ബാങ്ക്, എഫ്എംസിജി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടമുണ്ടാക്കി.

from money rss https://bit.ly/37zsclQ
via IFTTT