121

Powered By Blogger

Wednesday, 17 June 2020

സ്വര്‍ണ്ണ, വെള്ളിക്കട്ടികള്‍ എംസിഎക്‌സ് വിതരണത്തിനെത്തിക്കും

കൊച്ചി- ഇന്ത്യൻ സംസ്കരണ ശാലകളിൽ നിന്നുള്ള സ്വർണ്ണ, വെള്ളിക്കട്ടികൾ വിതരണത്തിനായി സ്വീകരിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വിവിധോൽപന്ന വിനിമയ കേന്ദ്രമായ എംസിഎക്സ് തീരുമാനിച്ചു. റെഗുലേറ്ററി അതോറിറ്റിയുടെ അന്തിമ അനുമതിക്കു വിധേയമായിട്ടായിരിക്കും ഇതു പ്രാവർത്തികമാക്കുക. ലണ്ടനിൽ നിന്നും ഗൾഫിൽ നിന്നും ഉള്ള സ്വർണ്ണ, വെള്ളിക്കട്ടികളാണ് ഇപ്പോൾ രാജ്യത്ത് വിതരണം ചെയ്യുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ കൂടുതൽ ആവശ്യക്കാർക്ക് യഥാസമയം ഇവ എത്തിക്കാൻ കഴിയും. ലണ്ടൻ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷന്റേയും എമിറേറ്റ്സ് ഗോൾഡ് ബാർസിന്റേയും നിശ്ചിത നിലവാര അളവുകോലുകൾക്കനുസൃതമായി ക്രമ നമ്പറോടു കൂടിയ സ്വർണ്ണ, വെള്ളിക്കട്ടികളായിരിക്കും ഇങ്ങനെ വിതരണം ചെയ്യുകയെന്ന് എംസിഎക്സ് പത്രക്കുറിപ്പിൽ അറിയിച്ചു. ഈ വർഷം ജനുവരി 23 നു തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രമുഖ സംസ്കരണ ശാലകൾക്ക് എംസിഎക്സ് എഴുതിയിരുന്നു. എസിഎക്സിന്റെ ഉൽപന്ന വിതരണ പട്ടികയിൽ ഇടം പിടിക്കുന്നതോടെ ബാങ്ക് ഗാരണ്ടി, സ്ഥിരനിക്ഷേപം, ആൾജാമ്യം തുടങ്ങി രേഖകൾ സ്ഥാപനങ്ങൾസമർപ്പിക്കണം. രാജ്യത്തെ ഉൽപന്ന ഓഹരി ഇടപാടുകളിൽ 93.40 ശതമാനവും എംസിഎക്സ് മുഖേനയാണു നടക്കുന്നത്. ഇപ്പോൾ സ്വർണ്ണ ഓഹരികളിൽ 99.01 ശതമാനവും വെള്ളി ഓഹരികളിൽ 99.07 ശതമാനവും എംസിഎക്സ് മുഖേന വിനിമയം ചെയ്യപ്പെടുന്നുണ്ട്.

from money rss https://bit.ly/3hzAf6L
via IFTTT