121

Powered By Blogger

Wednesday, 17 June 2020

കോവിഡ്: രാജ്യത്തെ ഒറ്റസ്‌ക്രീനുള്ള തിയേറ്ററുകളിലേറെയും പൂട്ടുന്നു

സിനിമാ വ്യവസായം പ്രതിസന്ധി നേരിട്ടതോടെ ഒറ്റ സ്ക്രീനുള്ള തിയേറ്ററുകൾ പലതും പൂട്ടുന്നു. കോവിഡ് വ്യാപനംമൂലം നിയന്ത്രണംവന്നതോടെ പിടിച്ചനിൽക്കാനാകാതെയാണ് മൾട്ടിപ്ലക്സുകൾ ഒഴികെയുള്ള തിയേറ്ററുകൾ മറ്റുവഴികൾതേടുന്നത്. രാജ്യത്തൊട്ടാകെയുള്ള 6,327 ഒറ്റസ്ക്രീൻ തിയേറ്ററുകളിൽ 50ശതമാനവും പ്രവർത്തനംനിർത്തിയേക്കുമെന്നാണ് സൂചന.തൃശ്ശൂരിലെ പ്രശസ്തമായ സ്വപ്ന തിയേറ്റർ ലോകമെമ്പാടും വ്യാപാരശൃംഖലയുള്ള ബിസിനസ് ഗ്രൂപ്പ് വിലയ്ക്കുവാങ്ങി. ചെന്നൈയിലെ പ്രധാന തിയേറ്ററുകളായ എവിഎം രാജേശ്വരി, മഹാറാണി എ്ന്നിവ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഈമാസം ആദ്യംതന്നെ അറിയിച്ചിരുന്നു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, യു.പി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പലതിയേറ്ററുകളും പ്രതിസന്ധിനേരിടുകയാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, പരിപാലന ചെലവ് എന്നിവ ഉൾപ്പടെ ചുരുങ്ങിയത് രണ്ടുലക്ഷം രൂപയെങ്കിലും പ്രതിമാസംവേണ്ടിവരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

from money rss https://bit.ly/3e7Rr0W
via IFTTT