121

Powered By Blogger

Wednesday, 17 June 2020

2025ഓടെ ജിയോ 48ശതമാനം വിപണി വിഹതം സ്വന്തമാക്കുമെന്ന് ബേണ്‍സ്റ്റെയിന്‍

ന്യൂഡൽഹി: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 2025ഓടെ 50 ലക്ഷം വരിക്കാരോടെ 48ശതമാനം വിപണിവിഹിതവും സ്വന്തമാക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ റിസർച്ച് സ്ഥാപനമായ ബേൺസ്റ്റെയിന്റേതാണീ വിലയിരുത്തൽ. കുറച്ചുവർഷങ്ങൾക്കുള്ളിൽ ജിയോ ഓഹരി വിപണിയിൽ ലസ്റ്റുചെയ്യും. അപ്പോഴേയ്ക്കും ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തികവർഷമാകുമ്പോഴേയ്ക്കും നിലവിൽ 38.8 കോടിയുള്ള വരിക്കാരുടെ എണ്ണം 50 കോടിയാകും. 2025 ഓടെ 56.9 കോടിയായി വരിക്കാരുടെ എണ്ണംകൂടും. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ ഒരു ഉപഭോക്താവിൽനിന്നുള്ള ജിയോയുടെ ശരാശരി വരുമാനം 128 രൂപയായിരുന്നു. ജനുവരി-മാർച്ച് പാദത്തിൽ 131രൂപയായും ഉയർന്നു. ഈ കാലയളവിൽ ഭാരതി എയർടെലിന്റെ വരുമാനം 135 രൂപയിൽനിന്ന് 154 രൂപയായി വർധിച്ചിരുന്നു. Jio to capture 48% market share by FY25: Bernstein

from money rss https://bit.ly/3hvhXnb
via IFTTT