121

Powered By Blogger

Wednesday, 17 June 2020

വൈറ്റ് ലേബൽ എ.ടി.എം. നിബന്ധനകളിൽ ഇളവനുവദിക്കാൻ ആർ.ബി.ഐ.

മുംബൈ: വൈറ്റ് ലേബൽ എ.ടി.എം. മെഷീനുകൾ സ്ഥാപിക്കാനുള്ള നിബന്ധനകളിൽ റിസർവ് ബാങ്ക് ഇളവനുവദിച്ചേക്കും. ചെറുനഗരങ്ങളിൽ എ.ടി.എം. ശൃംഖല വിപുലമാക്കുന്നതിൻറെ ഭാഗമായി കൊണ്ടുവന്ന പദ്ധതി ലക്ഷ്യത്തിലെത്താതിരുന്നതിനെത്തുടർന്നാണ് നടപടി. പദ്ധതി കൊണ്ടുവന്ന് ഏഴുവർഷം കഴിഞ്ഞിട്ടും 23,597 വൈറ്റ് ലേബൽ എ.ടി.എം. മാത്രമാണ് രാജ്യത്ത് സ്ഥാപിക്കാനായത്. ബാങ്കിതര സ്ഥാപനങ്ങൾ സജ്ജമാക്കുന്ന എ.ടി.എം. മെഷീനുകളാണ് വൈറ്റ് ലേബൽ എ.ടി.എം. എന്ന് അറിയപ്പെടുന്നത്. ഓരോ വർഷവും സ്ഥാപിക്കേണ്ട മെഷീനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഇളവുനൽകാനാണ് ആർ.ബി.ഐ. ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഈ രംഗത്തുള്ള കന്പനികളെ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ട്. നിലവിൽ ആദ്യവർഷം ആയിരം എ.ടി.എമ്മാണ് സ്ഥാപിക്കേണ്ടത്. രണ്ടാംവർഷം ഇതിൻറെ ഇരട്ടിയും മൂന്നാംവർഷം മൂന്നിരട്ടിയും എ.ടി.എം. സ്ഥാപിച്ചിരിക്കണം. ഇതു പാലിക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ രാജ്യത്ത് രണ്ടുലക്ഷത്തോളം വൈറ്റ് ലേബൽ എ.ടി.എമ്മുകളെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. പുതിയ സാഹചര്യത്തിൽ കന്പനികൾക്ക് സാധ്യമായ രീതിയിൽ വാർഷികലക്ഷ്യം നൽകുന്നതാണ് പരിഗണിക്കുന്നത്. ഓരോ കന്പനിക്കും ഓരോ ലക്ഷ്യങ്ങളായിരിക്കുമെന്നാണ് വിവരം. മറ്റ് ബാങ്കുകളുടെ എ.ടി.എം. ഉപയോഗിക്കുന്പോൾ കാർഡ് നൽകിയ ബാങ്ക് നൽകുന്ന 15 രൂപ ഫീസാണ് വൈറ്റ് ലേബൽ എ.ടി.എം. നടത്തുന്ന കന്പനിക്ക് ലഭിക്കുന്നത്. ഇത് 18 രൂപയായി ഉയർത്തണമെന്ന് കന്പനികൾ ആവശ്യപ്പെട്ടുവരുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈറ്റ് ലേബൽ എ.ടി.എം. ഉള്ളത് ടാറ്റ കമ്യൂണിക്കേഷൻസ് പേമെൻറ് സൊലൂഷനാണ്-8290 എണ്ണം. ബി.ടി.ഐ. പേമെൻറ്സിന് 6249 എണ്ണവും വക്രാംഗീക്ക് 4506 എണ്ണവും ഹിറ്റാച്ചി പേമെൻറിന് 3535 എണ്ണവുമുണ്ട്. കേരളത്തിൽനിന്നുള്ള മുത്തൂറ്റ് ഫിനാൻസ് 217 വൈറ്റ് ലേബൽ എ.ടി.എം. സ്ഥാപിച്ചിട്ടുണ്ട്.

from money rss https://bit.ly/37GVI93
via IFTTT