121

Powered By Blogger

Tuesday, 15 September 2020

ഐപിഒയുമായി കാംസ്: എന്‍എസ്ഇ മുഴുവന്‍ ഓഹരികളും വിറ്റഴിക്കും

മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കാംസ്(കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്)പ്രാഥമിക ഓഹരി വില്പനയ്ക്ക്. സെപ്റ്റംബർ 21മുതൽ 23വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 1,250 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില. റീട്ടെയിൽ നിക്ഷേപകർ ചുരുങ്ങിയത് 12 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. 2,258 കോടി മൂല്യമുള്ള ഐപിഒ ഓഫർ ഫോർ സെയിലായിരിക്കും. ഗ്രേറ്റ് ടെറൈൻ ഇൻവെസ്റ്റുമെന്റ്, എൻഎസ്ഇ, വാർബർഗ് പിങ്കസ് തുടങ്ങിയ പ്രൊമോട്ടർമാർ 1.22 കോടി ഓഹരികൾ വിറ്റഴിക്കും. ഈ മാസത്തെ മൂന്നാമത്തെ ഐപിഒയാണ് കാംസിന്റേത്. റൂട്ട് മൊബൈൽ, ഹാപ്പിയസ്റ്റ് മൈൻഡ്സ് എന്നിവയ്ക്കുശേഷമാണ് കാംസും ഐപിഒയുമായെത്തുന്നത്. മ്യൂച്വൽ ഫണ്ട് കമ്പനികൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും സേവനംനൽകുന്ന കമ്പനിയാണ് കാംസ്. നിക്ഷേപം സ്വീകരിക്കൽ, നിക്ഷേപം പിൻവലിക്കൽ, ലാഭവിഹിതം നൽകുന്നതിനുള്ള നടപടികളെടുക്കൽ തുടങ്ങിയവയുടെ ഇടനിലക്കാരാണ് കാംസ്. നിക്ഷേപകർക്ക് നേരിട്ട് ഇടപെടാനുള്ള സംവിധാനവും കാംസിനുണ്ട്.

from money rss https://bit.ly/3kjRFVv
via IFTTT