121

Powered By Blogger

Tuesday, 15 September 2020

9000 കോടിയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്‌സ് ഉടമകള്‍: തുറക്കണമെന്ന് ആവശ്യം

സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷൻ സർക്കാരിനെ സമീപിച്ചു. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ മൾട്ടിപ്ലക്സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു. നേരിട്ട് ഒരുലക്ഷം പേർക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേർക്കും തൊഴിൽ നഷ്ടമായതായി അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വൻതോതിൽ തൊഴിൽനഷ്ടമുണ്ടായെന്നും പിവിആർ, ഇനോക്സ്, സിനെപോളിസ് തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകൾ ഉൾപ്പടെയുള്ള അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി. മൾട്ടിപ്ലക്സുകളിലെ 10,000 സ്കീനുകളാണ് അടഞ്ഞുകിടക്കുന്നത്. അതിനിടെ ബോളീവുഡിൽനിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അൺലോക്ക് സിനേമ, സേവ് ജോബ്സ് തുടങ്ങിയ ഹാഷ് ടാഗുകളിൽ താരങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. Multiplex association claims to lose Rs 9,000 cr in 6 months

from money rss https://bit.ly/3iz9GP2
via IFTTT