121

Powered By Blogger

Wednesday, 16 September 2020

റിലയന്‍സിന്റെ വിപണിമൂല്യം 16 ലക്ഷംകോടി മറികടന്നു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി വിപണിമൂല്യത്തിൽ ഇത്രയുംതുക മറികടക്കുന്നത്. രാവിലത്തെ വ്യാപാരത്തിൽ ഓഹരിവില റെക്കോഡ് ഭേദിച്ച് 2,368 രൂപയിലെത്തിയിരുന്നു. ഈവർഷം ഇതുവരെ ഓഹരി വിലയിൽ 56.68ശതമാനമാണ് വർധനവുണ്ടായത്. ജിയോയ്ക്കുപിന്നാലെ റിലയൻസ് റീട്ടെയിലിലും വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങിയതോടെയാണ് ഓഹരി വില വീണ്ടും ഉയരാൻ തുടങ്ങിയത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയിലിൽ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ മൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു.

from money rss https://bit.ly/2ZHGoGO
via IFTTT