121

Powered By Blogger

Wednesday, 16 September 2020

ആദായനികുതി വരുമാനത്തില്‍ 22.5ശതമാനം ഇടിവ്

കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ സർക്കാരിന്റെ നികുതിവരുമാനത്തെയും കാര്യമായി ബാധിച്ചു. സെപറ്റംബർ 15വരെയുള്ള കണക്കുപ്രകാരം നികുതിയായി മൊത്തം 2,53,532.3 കോടി രൂപയാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 22.5ശതമാനമാണ് കുറവ്. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ മുൻകൂർ നികുതിയിനത്തിലുള്ള വരവുൾപ്പടെയാണിത്. 2019 സെപ്റ്റംബർ 15ലെ കണക്കുപ്രകാരം 3,27,320.2 കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്. ആദായ നികുതി വകുപ്പിന്റെ മുംബൈ മേഖല ഓഫീസിനെ ഉദ്ധരിച്ചാണ് പിടിഐ ഈ വിവരം റിപ്പോർട്ടുചെയ്തത്. അതേസമയം, മുൻകൂർ നികുതിയിനത്തിൽ ലഭിച്ച തുകസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടില്ല. താൽക്കാലിക കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അവസാന കണക്കുകൾ ഇന്ന് വൈകീട്ടോടെ പുറത്തുവരും. ജൂണിൽ അവസാനിച്ച പാദത്തിൽ നികുതിയിനത്തിൽ 36ശതമാനമാണ് കുറവുണ്ടായത്. മുൻകൂർ നികുതിയിനത്തിൽ 76ശതമാനവും. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ പൂർണമായും അടച്ചിട്ടതിനെതുടർന്നാണ് നികുതി വരുമാനം കുത്തനെ ഇടിഞ്ഞത്. Total tax collection falls 22.5% till Sep 15: Source

from money rss https://bit.ly/3hCcxpg
via IFTTT