121

Powered By Blogger

Wednesday, 16 September 2020

നിഫ്റ്റി 11,600ന് മുകളില്‍: സെന്‍സെക്‌സ് 259 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 259 പോയന്റ് ഉയർന്ന് 39,302.85ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 11,604.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,418 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,315 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 204 ഓഹരികൾക്ക് മാറ്റമില്ല. ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയെ തുണച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഐടിസി, ഒഎൻജിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex jumps 259 points, Nifty settles above 11,600

from money rss https://bit.ly/3koCquw
via IFTTT