121

Powered By Blogger

Wednesday, 16 September 2020

ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം 20ശതമാനം കുറഞ്ഞതായി കമ്പനികള്‍

മരണത്തെതുടർന്നുള്ള ഇൻഷുറൻസ് ക്ലെയിമിൽ ഈവർഷം 20ശതമാനം കുറവുണ്ടായതായി ഇൻഷുറൻസ് കമ്പനികൾ. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടൽമൂലം വീട്ടിൽതന്നെ തുടരാൻ നിർബന്ധിതമായതാണ് മരണനിരക്ക് കുത്തനെകുറയാൻ കാരണം. ഈ കാലയളവിൽ അപകട മരണനിരക്കിലും കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. അപകടം, കൊലപാതകം, ആത്മഹത്യ എന്നിവയിൽ 35 മുതൽ 40ശതമാനംവരെ കുറവുണ്ടായതായാണ് കണക്ക്. യാത്രാ നിയന്ത്രണംമൂലം വാഹന ഗതാഗതംകുറഞ്ഞത് അപകടമരണത്തിന്റെ തോതുകുറച്ചു. മരണത്തെതുടർന്ന് ക്ലയിംചെയ്യാനുള്ള അവസരംകുറഞ്ഞതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയന്ത്രണം പിൻവലിച്ചതോടെ പലരും ക്ലെയ്മുമായി കമ്പനികളെ സമീപിച്ചുതുടങ്ങിയിട്ടുണ്ട്. ഓൺലൈനിൽ ക്ലെയിം രേഖകൾ നൽകാനുള്ള സൗകര്യമുണ്ടെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഐസിഐസിഐ പ്രൂഡൻഷ്യൽ, ടാറ്റ എഐഎ തുടങ്ങിയ ലൈഫ് ഇൻഷുറൻസ്കമ്പനികൾ ആവശ്യപ്പെട്ടാൽ വീടുകളിലെത്തി ക്ലെയിമിനുള്ള രേഖകൾ ശേഖരിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്ലെയിം ചെയ്യുന്നതിന് വാട്സാപ്പ്, ചാറ്റ്ബോട്ട് സൗകര്യങ്ങളും കമ്പനികൾ ഒരുക്കിയിട്ടുണ്ട്. Death claims in life insurance drop 20%

from money rss https://bit.ly/2FqdEeJ
via IFTTT