121

Powered By Blogger

Wednesday, 16 September 2020

സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

ന്യൂഡൽഹി: സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിനു നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളിലെ സഹകരണമേഖലകൾ ൈകയടക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകൾ മോശം അവസ്ഥയിലാണ്. 277 അർബൻ സഹകരണ ബാങ്കുകൾ നഷ്ടത്തിലാണ്. 47 എണ്ണത്തിന്റെ വളർച്ച താഴോട്ടാണ്. 105 ബാങ്കുകൾക്ക് കുറഞ്ഞ മൂലധനം നിലനിർത്താൻ കഴിയുന്നില്ല. അതിനാൽ സഹകരണ ബാങ്കുകളെ കൂടി ആർ.ബി.ഐ.യുടെ നിയന്ത്രണത്തിലേക്കും നിരീക്ഷണത്തിലേക്കും കൊണ്ടുവരാനാണ് ഈ ബിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണമേഖലയെ തകർക്കാനുള്ള നീക്കം -കേരള എം.പി.മാർ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമാണെന്ന് ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള അംഗങ്ങൾ ആരോപിച്ചു. നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശത്തെ തകർക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുളള കടന്നുകയറ്റമാണ് പുതിയ നിയമഭേദഗതി. ബിൽ പാർലമെന്റിന്റെ സമിതിയുടെ പരിശോധനയ്ക്കുവിടണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. രാജ്യത്തിന്റെ ബാങ്കിങ് മേഖലയിൽ സഹകരണ ബാങ്കുകളുടെ മഹത്തായ സംഭാവനകൾ പരിഗണിക്കാതെയാണ് ബിൽ കൊണ്ടു വന്നിരിക്കുന്നതെന്ന് എം.കെ. രാഘവൻ കുറ്റപ്പെടുത്തി.

from money rss https://bit.ly/3kqGPgk
via IFTTT

Related Posts:

  • സ്വര്‍ണവില പവന് 240 രൂപകൂടി 36,920 രൂപയായിതുടർച്ചയായ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള സാധ്യതകൾക്ക് ഡോളർ തടയിട്ട… Read More
  • സാമ്പത്തിക സര്‍വെ: സെന്‍സെക്‌സില്‍ 343 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 343 പോയന്റ് നേട്ടത്തിൽ 47,217ലും നിഫ്റ്റി 102 പോയന്റ് ഉയർന്ന് 13,9… Read More
  • മൊത്തവില സൂചിക വിലക്കയറ്റം 1.55ശതമാനമായി ഉയര്‍ന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം നവംബറിൽ 1.55ശതമാനമായി ഉയർന്നു. ഒക്ടോബറിൽ 1.48ശതമാനമായിരുന്നു. ഉത്പന്നമേഖലയിലെ ഉയർന്നവിലമൂലം ഒക്ടോബറിൽ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട്മാസത്തെ ഉയർന്ന നിലവാരത്… Read More
  • തകർന്ന് വിപണി: സെൻസെക്‌സിന് നഷ്ടമായത് 1240 പോയന്റ്മുംബൈ:രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വ്യാപന ഭീഷണി ഓഹരി വിപണിയെയും ബാധിച്ചു. 300ഓളം പോയന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പതിനൊന്നുമണിയോടെ നഷ്ടം ആയിരത്തിലേറെ പോയന്റായി. രണ്ടര ശതമാനത്തിലേറെയാണ് സൂചികകൾക്ക് നഷ്ടമായത്. സ… Read More
  • പാളയുണ്ടോ? പൊന്നിന്റെ വിലകിട്ടും!തൃശ്ശൂർ:വിദേശവിപണികളിൽ വൻ ഡിമാൻഡാണ് പാളപ്പാത്രങ്ങൾക്ക്. കവുങ്ങിൻപാളകൾ കേരളത്തിൽ സമൃദ്ധമാണെങ്കിലും ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും കൊണ്ടുവരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ഈ സംസ്ഥാനങ്ങളിൽ … Read More