121

Powered By Blogger

Tuesday, 15 September 2020

സെന്‍സെക്‌സ് 288 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 39,044.35ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 11,521.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ വിഭാഗം ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചതാണ് വിപണിയെ തുണച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എംആൻഡ്എം, ഒഎൻജിസി, ടിസിഎസ്, നെസ് ലെ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, മാരുതി, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.85ശതമാനവും 1.44ശതമാനവും നേട്ടമുണ്ടാക്കി.ബാങ്ക്, ടെലികോം, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നാണ് ക്ലോസ് ചെയ്തത്. Sensex jumps 288 points, Nifty ends above 11,500

from money rss https://bit.ly/35BNrED
via IFTTT