121

Powered By Blogger

Sunday, 2 August 2020

‘കൊറോണ കവച്’ പോളിസി അറിയേണ്ടതെല്ലാം

ലോകം കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കും ചെലവിനും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുന്നിൽക്കണ്ട് ഐ.ആർ.ഡി.എ.യുടെ നിർദേശപ്രകാരം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 'കൊറോണ കവച്' ഇൻഷുറൻസ് പരിരക്ഷ അവതരിപ്പിച്ചത്. ജൂലായ് 10 മുതൽ ഈ പോളിസി നടപ്പിലാക്കിവരുന്നു. നിബന്ധനകൾക്ക് വിധേയമായി 50,000 രൂപ മുതൽ അഞ്ചുലക്ഷം വരെയുള്ള പോളിസികളാണ് കൊറോണ കവചിൽ നൽകിവരുന്നത്. പ്രായം, തിരഞ്ഞെടുക്കുന്ന ഇൻഷുറൻസ് തുക, പോളിസി കാലാവധി എന്നിവയാണ് പ്രീമിയം നിശ്ചയിക്കുന്നതിനുള്ള ഘടകങ്ങൾ. ആരോഗ്യപ്രവർത്തകർക്കും സ്ത്രീകൾക്കും കൂടാതെ, കുടുംബസമേതമുള്ള പോളിസികൾക്കും പ്രീമിയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരിക്കണം. ഡയബറ്റിക്സ്, ഹൈപ്പർടെൻഷൻ, കാൻസർ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള ചികിത്സാച്ചെലവും കൊറോണ ചികിത്സാച്ചെലവുകൾക്കൊപ്പം ലഭ്യമാണ്. ഇതിനായി പ്രീമിയത്തിന്റെ നിശ്ചിത ശതമാനം കൂടുതലായി നൽകേണ്ടിവരുമെന്നു മാത്രം. ചികിത്സാച്ചെലവിനു പുറമേ, ഇൻഷുറൻസ് തുകയുടെ അരശതമാനം ഒരുദിവസത്തേക്ക് കണക്കാക്കി പരമാവധി 15 ദിവസത്തേക്ക് ഹോസ്പിറ്റൽ കാഷ് ആനുകൂല്യവും ലഭിക്കും. ഈ പരിരക്ഷ ആവശ്യമുണ്ടെങ്കിൽ പ്രീമിയം തുകയുടെ ചെറിയ ഒരു വിഹിതം കൂടുതലായി അടയ്ക്കേണ്ടിവരും. പി.പി.ഇ. കിറ്റിന് വേണ്ടിവരുന്ന തുകയും ഈ പോളിസിയിൽ ഉൾപ്പെടും. ആയുഷ് ചികിത്സാച്ചെലവുകൾ പൂർണമായും അനുവദനീയമാണ്. മുറിവാടകയ്ക്കും ഐ.സി.യു. വാടകയ്ക്കും പരിധി നിശ്ചയിച്ചിട്ടില്ല. വീട്ടിൽത്തന്നെ ചികിത്സിക്കുന്നവരുടെ പരമാവധി 14 ദിവസത്തെ ചെലവ് കമ്പനി വഹിക്കും. ഇത് ഒരു വ്യക്തിക്ക് 15,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള 15 ദിവസത്തെയും ആശുപത്രി വിട്ടതിന് ശേഷമുള്ള 30 ദിവസത്തേയും ചികിത്സാച്ചെലവിനും പോളിസി ഉടമയ്ക്ക് അർഹതയുണ്ട്. ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ടി.പി.എ. സേവനം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട്, നെറ്റ്വർക്കിൽ ഉൾപ്പെട്ടിട്ടുള്ള ഹോസ്പിറ്റലുകളിൽ നിന്നും മുൻകൂർ പണം അടയ്ക്കാതെതന്നെ ചികിത്സ തേടാം. അസുഖബാധിതരുടെ പരിചരണത്തിനും ജാഗ്രതയ്ക്കും ജീവന്റെ വിലയാണിന്ന്. കോവിഡനന്തരകാലം സാമ്പത്തിക ക്ലേശങ്ങൾ ഒഴിവാക്കുന്നതിനുള്ള കരുതലുകളും ആവശ്യമായി വരുന്നു. ഈ ഇടവേളയിൽ 'കൊറോണ കവച്' ഇൻഷുറൻസ് പരിരക്ഷ പ്രയോജനപ്പെടും. (ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അസി. മാനേജരാണ് ലേഖകൻ)

from money rss https://bit.ly/33neSki
via IFTTT