121

Powered By Blogger

Thursday, 25 March 2021

ഗോൾഡ് ബോണ്ടിലെ നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കാം: നേട്ടം 54ശതമാനം

2016 മാർച്ചിൽ പുറത്തിറക്കിയ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 54ശതമാനം നേട്ടത്തോടെ ഇപ്പോൾ തിരിച്ചെടുക്കാം. ഗോൾഡ് ബോണ്ട് സ്കീം 2016 സീരീസ് രണ്ടിലെ നിക്ഷേപമാണ് ഇപ്പോൾ തിരിച്ചെടുക്കാൻ കഴിയുക. 2916 രൂപയായിരുന്നു ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന്റെ അന്നത്തെ വില. 4,491 രൂപയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാനുള്ള സൗകര്യമാണ് ആർബിഐ നൽകിയിട്ടുള്ളത്. ഗോൾഡ് ബോണ്ടിലെ നിക്ഷേപത്തിന്റെ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷം പൂർത്തിയായാൽ നിക്ഷേപം പിൻവലിക്കാൻ അവസരംനൽകുന്നുണ്ട്. 2015 ലാണ് ആദ്യമായി കേന്ദ്ര സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. 2015 നവംബർ അഞ്ചിന് ആദ്യഘട്ടമായി ബോണ്ട് ഇറക്കിയപ്പോൾ 9,15,953 ഗ്രാമിന് തുല്യമായ ബോണ്ടുകളാണ് നിക്ഷേപകർ വാങ്ങിയത്. ആ സമയത്ത് 246 കോടി രൂപയായിരുന്നു അതിന്റെ മൂല്യം. നിക്ഷേപക താൽപര്യംവർധിച്ചതോടെയാണ് തുടർച്ചയായി ബോണ്ട് പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. നടപ്പ് സാമ്പത്തികവർഷം എല്ലാമാസവും ഗോൾഡ് ബോണ്ട് പുറത്തിറക്കി. അവസാനഘട്ടമായി മാർച്ച് ഒന്നിന് പുറത്തിറക്കിയ ബോണ്ടിന് 4,662 രൂപയായിരുന്നു വില. മിനിമം രണ്ടുഗ്രാമിന് തുല്യമായ തുകയായിരുന്നു അന്ന് നിക്ഷേപിക്കേണ്ടിയിരുന്നത്. ഇപ്പോൾ ഒരു ഗ്രാമിന് തുല്യമായ തുകയ്ക്ക് നിക്ഷേപം നടത്താൻകഴിയും. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച മാർഗമാണ് ഗോൾഡ് ബോണ്ട്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വാർഷിക പലിശയും ലഭിക്കുമെന്നതാണ് നേട്ടം. നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടുകളിൽ വ്യക്തികൾക്ക് നിക്ഷേപിക്കാം. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നികുതിയില്ല. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുംചെയ്യാം. Investors can now redeem sovereign gold bonds at 54% higher price

from money rss https://bit.ly/2PvmQ5U
via IFTTT